-പി.പി ചെറിയാന്‍
ജോര്‍ജിയ: ശനിയാഴ്ച പുലര്‍ച്ചെ തോക്ക് കട മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ജോര്‍ജിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.
സൗത്ത് കോബ് ഡ്രൈവിലെ അഡ്വഞ്ചര്‍ ഔട്ട്ഡോര്‍ ഗണ്‍ സ്റ്റോറില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടു സ്മിര്‍ണയും കോബ് കൗണ്ടി പൊലീസും 911 എന്ന ഫോണ്‍ നമ്പറില്‍ അറിയിച്ചതായി സ്മിര്‍ണ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് കീത്ത് സോങ്ക് പത്രസമ്മേളനത്തില്‍ പറഞ്ഞു. 80,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്റ്റോറും റേഞ്ചും ഡൗണ്ടൗണ്‍ അറ്റ്‌ലാന്റയില്‍ നിന്ന് ഏകദേശം 13 മൈല്‍ വടക്കുപടിഞ്ഞാറാണ്.
ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍, സ്റ്റോറിനുള്ളില്‍ കണ്ട ഒരു തോക്കുധാരി പൊലീസിനെ നേരിട്ടു-ചീഫ് പറഞ്ഞു. സംഭവസ്ഥലത്ത് തോക്കുധാരിയും ഉദ്യോഗസ്ഥരും തമ്മില്‍ വെടിവയ്പുണ്ടായി.
സ്മിര്‍ണ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെയും കോബ് കൗണ്ടി പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെയും ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിയുതിര്‍ക്കുകയും പ്രതിയെ കൊലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ കൊലയാളി ആരാണെന്നു വെളിപ്പെടുത്തിയിട്ടില്ല. വെടിവയ്പ്പില്‍ രണ്ട് സ്മിര്‍ണ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ലോക്കല്‍ ഏരിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജിയ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സ്ഥലത്തുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് ചീഫ് പറഞ്ഞു.