37 വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മകള്‍ പങ്കിട്ട് അവര്‍ വീണ്ടും ഒത്തുചേര്‍ന്നു

കാസര്‍കോട്: 1987 മാര്‍ച്ചില്‍ ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി പിരിഞ്ഞ് ജീവിത യാത്രയിലൂടെ വിവിധ മേഖലകളില്‍ ചേക്കേറിയ ആ പഴയ പത്താം ക്ലാസുകാര്‍ നീണ്ട മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു.ഇടയിലക്കാട് കോസ്റ്റല്‍ പാരഡൈസ് റിസോട്ടില്‍ കുടുംബ സമേതം ഒത്തുചേര്‍ന്നപ്പോള്‍ പഴയ കാല കുസൃതികളും ഓര്‍മ്മ പുതുക്കുന്നതുമായി സംഗമം. കുടുംബാംഗങ്ങളുടെ വിവിധ കലാവിരുന്നുകളും നടന്നു.കാസര്‍കോട് അഗനിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍വി.എന്‍ വേണുഗോപാല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പി. …

കുണ്ടംകുഴിയിലെ സിപിഎം നേതാവ് കളിങ്ങോത്ത് രത്നാകരൻ നായർ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: കുണ്ടംകുഴിയിലെ സി പി എം നേതാവ് കീക്കാനം കളിങ്ങോത്ത് രത്നാകരൻ നായർ (58) ഹൃദയാഘാതം മൂലം മരിച്ചു. കളിങ്ങോത്ത് കളരി തറവാട് മുൻ പ്രസിഡണ്ട്, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര ആഘോഷകമ്മിറ്റി പ്രസിഡണ്ട്, സിപിഎം ബാലനടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽകമിറ്റി അംഗം, കനിവ് പാലിയേറ്റിവ് കെയർ മരുതടുക്കം ക്ലസ്റ്റർ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10 നു വീട്ടുവളപ്പിൽ നടക്കും. പരേതനായ ഐങ്കൂറൻ കുഞ്ഞമ്പു നായരുടെയും കളിങ്ങോത്ത് ജാനകി …

മുൻ കാമുകനെ വിഷ സൂപ്പ് കൊടുത്തു കൊല്ലാൻ പദ്ധതിയിട്ടു; 16 കാരി തയ്യാറാക്കിയ സൂപ്പ് കഴിച്ച് കാമുകനടക്കം അഞ്ചു സുഹൃത്തുക്കൾ മരിച്ചു

മുൻ കാമുകനെ കൊല്ലാൻ 16-കാരി തയ്യാറാക്കിയത് വിഷസൂപ്പ്. സൂപ്പ് കുടിച്ച് കാമുകനും സുഹൃത്തുക്കളും കൊല്ലപ്പെട്ടു. മുൻ കാമുകനെ മാത്രമാണ് കൊല്ലാൻ പദ്ധതിയിട്ടതെങ്കിലും വിഷം കലർത്തിയ സൂപ്പ് ആദ്യം സുഹൃത്തുക്കളും കുടിക്കുകയായിരുന്നു. നൈജീരിയയിലെ എഡോ സ്റ്റേറ്റിലാണ് നടുക്കുന്ന സംഭവമുണ്ടായത്. പ്രതിയായ 16-കാരി ആയിഷ സുലൈമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.പഴയ കാമുകനായ ഇമ്മാനുവല്‍ ഇലോഗിയെ കൊല്ലാൻ പദ്ധതിയിട്ട 16-കാരി ഒരുദിവസം സുഹൃത്തുക്കളെല്ലാവരും ഒത്തുകൂടിയ സമയം വിഷം കലർത്തിയ സൂപ്പ് തയ്യാറാക്കി കാമുകന് വിളമ്പി. ഇതൊന്നുമറിയാതെ യുവാവ് ഇത് …

ഉപനിഷത് സാഗരം ഛാന്ദോഗ്യോപനിഷത്ത്

മന്ത്രം മൂന്ന്: ഏവമേവ ഖലു സോമ്യ വിദ്ധീതി ഹേ വാച,ജീവാ പ്രേതം വാപ കിലേദംക്രിയതേ, ന ജീവോമ്രിയത ഇതി. സ യ ഏഷേ ണിമൈദതാത്മ്യമിദം സര്‍വ്വം, തത്സത്യം, സ ആത്മാ, തത്ത്വമസിശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാ-പയത്വിതി തഥാ സോമ്യേതി ഹോവാച സാരം: അല്ലയോ സൗമ്യ, ഇതു പോലെ ജീവന്‍ ഇല്ലാതായിത്തീര്‍ന്ന ശരീരമാണ് മരിക്കുന്നത്. ജീവന്‍ മരിക്കുന്നില്ല എന്ന് നീ അറിഞ്ഞാലും. ഈ സൂക്ഷ്മ ഭാവം തന്നെയാണ് ഈ ജഗത്തിന്റെ മുഴുവന്‍ ആത്മാവായിട്ടിരിക്കുന്നത്. അതു …

കാസർകോട് ഉദുമ സ്വദേശി ദുബായിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

കാസർകോട്: ഉദുമ സ്വദേശി ദുബായിൽ ജോലിക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ പളളം തെക്കേക്കര ‘ചെണ്ടാസി’ൽ മോഹനൻ ചെണ്ട (57) ആണ് മരിച്ചത്. ദുബായിൽ ചോക്ലേറ്റ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. സഹോദരന്റെ മകന്റെ മരണത്തെ തുടർന്ന് രണ്ടുമാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയിരുന്നു. മൃതദേഹം ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിക്കും. തുടർന്ന് കാപ്പിൽ സമുദായ ശ്മശാനത്തിൽ സംസ്‌കരിക്കും. യു എ ഇ യിലെ ശക്തി സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നു. അറിയപ്പെടുന്ന പൂരക്കളി കലാകാരനായിരുന്നു. പരേതനായ …

ജില്ലയുടെ വികസന മുരടിപ്പിന് കാരണം വികല നേതൃത്വവും അഴകുഴമ്പന്‍ ജീവനക്കാരും: ദേശീയവേദി

കാസര്‍കോട്: കാസര്‍കോടിന്റെ പിന്നോക്കാവസ്ഥക്ക് കാരണം വികല നേതൃത്വവും അഴകുഴമ്പന്‍ ജീവനക്കാരുമാണെന്നു മൊഗ്രാല്‍ ദേശീയവേദി സെമിനാര്‍ അഭിപ്രായപ്പെട്ടു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്നു. വികസന രംഗത്തു കേരളത്തിന്റെ വളര്‍ച്ചയും കാസര്‍കോടിന്റെ തളര്‍ച്ചയുമെന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അധികൃത മനോഭാവത്തിനെതിരെ ജനരോഷം ഇരമ്പി. വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുമായി ബന്ധപ്പെട്ട് മൊഗ്രാല്‍ ഗവ.സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ ചര്‍ച്ചകളെ സജീവമാക്കി. ജില്ലയിലെ ജനപ്രതിനിധികളുടെ വികസനകാര്യത്തിലുള്ള ഏകോപനമില്ലായ്മയും വിമര്‍ശനത്തിന് വിധേയമായി.നിസാര്‍ പെറുവാട്, ദേശീയവേദി പ്രസിഡണ്ട് ടി.കെ അന്‍വര്‍, പഞ്ചായത്ത് …

കള്ളനോട്ട് കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങിയ അധ്യാപകന്‍ വീണ്ടും കള്ളനോട്ട് കേസില്‍ പിടിയില്‍

കോഴിക്കോട്: സസ്‌പെന്‍ഷനിലായ യു.പി സ്‌കൂള്‍ അധ്യാപകന്റെ വീട്ടില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം കണ്ടെത്തി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍ നിന്നാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. വയനാട് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഹിഷാമിന്റെ …

തുളുനാട്ടില്‍ തിരുവോണവും മഹാബലി മഹാരാജാവ് പ്രജകളെ കാണാനെത്തുന്നതും തുലാമാസത്തില്‍

പ്രഭാകരന്‍ കാസര്‍കോട്: കാഞ്ഞങ്ങാട് ഇരിയ പൊടവടുക്കത്തും ജില്ലയിലെ തുളു മേഖലകളിലും തിരുവോണം തുലാമാസത്തില്‍ തുലാമാസത്തിലെ ദീപാവലി ഈ മേഖലകള്‍ തിരുവോണമായി ആഘോഷിക്കുന്നു. തിരുവോണ നാളില്‍ തന്റെ പ്രജകളെ കാണാന്‍ മഹാബലി എഴുന്നളളുന്നുവെന്ന പുരാതന സങ്കല്‍പ്പം, ദീപാവലിക്കാണു മാവേലിയുടെ സന്ദര്‍ശനമെന്നു പഴയ കാലത്തു തന്നെ ഈ പ്രദേശവും ഇവിടത്തെ ജനവിഭാഗവും തിരുത്തിയിരുന്നു. അണികളെ കാണാന്‍ എത്തുന്ന മഹാബലി മഹാരാജാവിനെ വരവേല്‍ക്കാന്‍ അന്നുമുതല്‍ തന്നെ പൊലിയന്ദ്രം എന്ന ബലീന്ദ്രപൂജ ഈ പ്രദേശത്തെ ജനങ്ങള്‍ ആഘോഷ പൂര്‍വം കൊണ്ടാടുന്നു. പണ്ടുകാലത്തെ ഐതിഹ്യ …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ബിബേക് ഡെബ്രോയ് അന്തരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവിയുമായ ബിബേക് ഡെബ്രോയ് (69) അന്തരിച്ചു. കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഡല്‍ഹിയിലെ എയിംസില്‍ വെച്ചായിരുന്നു അന്ത്യം. പത്മശ്രീ അവാര്‍ഡ് ജേതാവായ ബിബേക് ഡെബ്രോയ് എഴുത്തുകാരനും കൂടിയാണ്. സാമ്പത്തിക ശാസ്ത്രം, ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, ആത്മീയത തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ അവഗാഹം നേടിയിരുന്നു. മഹാഭാരതവും ഭഗവദ് ഗീതയും ഉള്‍പ്പെടെയുള്ള ക്ലാസിക്കല്‍ സംസ്‌കൃത ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കൂടാതെ …

കാസര്‍കോട് ജില്ലയില്‍ ‘ഹെപ്പറ്റൈറ്റിസ് എ’ പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കാസര്‍കോട്: ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗം പടരുന്നു. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ തളിപ്പറമ്പില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച തടയുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് എ (HAV)വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍ സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം 2 മുതല്‍ 6 …

മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ കരാറുകാരനുമായ എം.ബി യൂസഫ് അന്തരിച്ചു

കാസര്‍കോട്: മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ കരാറുകാരനുമായ ബന്തിയോട്ടെ എം.ബി യൂസഫ്(62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലീം ലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൂടിയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: ഫാറൂഖ്, ഫസീദ, ഫാരിസ, ഫൈസല്‍, ഫര്‍ഹാന്‍. മരുമക്കള്‍: അജ്മല്‍, …

ദീപാവലി ദിനത്തില്‍ അനധികൃത പടക്ക വ്യാപാരം; മഞ്ചേശ്വരത്ത് നാലുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ദീപാവലി ദിനത്തില്‍ അനധികൃത പടക്ക വ്യാപാരം നടത്തിയ നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ലൈസന്‍സില്ലാതെ പടക്ക വ്യാപാരം നടത്തിയ മീഞ്ച പൈവളിഗെയിലെ ശിവകൃപാ നിലയ ജി.വി. ത്തിലെ കാര്‍ത്തിക് (25), പൈവെളിഗെയിലെ എ.ആര്‍.അന്‍വര്‍, പി.വി. സാദത്ത് (37), ബങ്കരമഞ്ചേശ്വരത്തെ ബി.എം. ഭരത് (31), കുഞ്ചത്തൂര്‍ സ്വദേശി പി. തീര്‍ത്ഥഷ (38) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് റെയ്ഡില്‍ പടക്കശേഖരം പിടികൂടി. മീഞ്ച കോഓപ്പറേറ്റിവ് ബാങ്കിന് സമീപവും മിയാപദവിലെ ഒരു ഹോട്ടലിന് സമീപവും കുഞ്ചത്തൂര്‍ ബസ് സ്റ്റോപിന് …

ഇസ്രായേലിനെതിരെ അക്രമത്തിന് ഇറാന്‍ നീക്കമെന്നു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ദിവസമായ നവംബര്‍ അഞ്ചിനു മുമ്പു ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുപ്പാരംഭിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.ഇറാഖില്‍ നിന്നായിരിക്കും ഇറാന്‍ ഇസ്രായേലിനു നേരെ വന്‍തോതില്‍ ഡ്രോണ്‍, മാരകപ്രഹര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുപയോഗിച്ചു ആക്രമം നടത്തുകയെന്നാണു സൂചന.കഴിഞ്ഞയാഴ്ച ഇറാന്‍ ഇസ്രായേലില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരെ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണം ആ രാജ്യത്തിന്റെ ബുദ്ധിമോശമാണെന്നു ഇറാനിയന്‍ റവല്യൂഷണറി ഗാസ് കോര്‍പ്‌സ് കമാന്റര്‍ ഹൊസൈന്‍ സലാമി അഭിപ്രായപ്പെട്ടു. അതേ സമയം വേണ്ടിവന്നാല്‍ ഇറാനിലെവിടെയും …

മകന്‍ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ മാതാവ് മരിച്ചു; റിമാന്റില്‍ കഴിയുന്ന മകനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പൊലീസ്

കാസര്‍കോട്: മകന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന മാതാവ് മരിച്ചു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചായ്യോത്ത്, എടിച്ചൂട് തട്ടിലെ സുലോചന(65)യാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഒക്ടോബര്‍ 9 ന് രാത്രിയില്‍ മദ്യലഹരിയിലെത്തിയ മകന്‍ സുനീഷ് (35)ആണ് സുലോചനയെ ചുമരിലേയ്ക്ക് തള്ളിയിട്ടത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ …

യുവാവ് ദുരൂഹ സാഹചര്യത്തിൽ ഷെഡിനകത്ത് മരിച്ച നിലയിൽ

കാസർകോട്: യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തച്ചങ്ങാട്, പാലത്താട്ടെ ലളിതയുടെ മകൻ സുനിൽകുമാർ (40) ആണ് മരിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഷെഡിനകത്ത് തനിച്ചായിരുന്നു താമസം. വെള്ളിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെ മാതാവ് ലളിതയാണ് മൃതദേഹം ആദ്യം കണ്ടത്. നിലത്ത് മലർന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സമീപത്ത് രക്തവും കാണപ്പെട്ടു. വിവരമറിഞ്ഞ് ബേക്കൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ച …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു; ഇന്ന് മുതല്‍ സിലിണ്ടറിന് 1810 രൂപ നല്‍കണം

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 157.5 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തയിട്ടില്ല. നവംബര്‍ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. കൊച്ചിയില്‍ വാണിജ്യാവശ്യത്തിലുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ അത് 1749 രൂപയായിരുന്നു. ഐഒസിഎല്‍ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 19 …

സംസ്ഥാന സ്‌കൂള്‍ കായികമേള; ദീപശിഖ പ്രയാണം കാഞ്ഞങ്ങാട് നിന്നാംരംഭിച്ചു

കാസര്‍കോട്: എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ചു. ദീപശിഖ പ്രയാണം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഡിസ്‌കസ് ത്രോ സില്‍വര്‍ മെഡലിസ്റ്റ് സര്‍വാന്‍ കെ.സി, കോമ്മണ്‍വെല്‍ത്ത്, ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഷോട്ട്-പുട്ട് മെഡലിസ്റ്റ്അനുപ്രിയ വി.എസ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെവി സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് …

നടന്‍ ചാരുഹാസന്‍ ആശുപത്രിയില്‍; സര്‍ജറി വേണ്ടിവരുമെന്ന് മകള്‍ സുഹാസിനി

ചെന്നൈ: മുതിര്‍ന്ന നടനും സംവിധായകനും കമല്‍ ഹാസന്റെ സഹോദരനുമായ ചാരുഹാസന്‍ ആശുപത്രിയില്‍. ദീപാവലിയുടെ തലേന്ന് രാത്രി വീണതിനെ തുടര്‍ന്നാണ് ചാരുഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകളായ നടി സുഹാസിനിയാണ് വിവരം പങ്കുവെച്ചത്. സര്‍ജറി വേണ്ടിവരുമെന്നാണ് സുഹാസിനി വ്യക്തമാക്കിയത്. ഇന്‍സ്റ്റാഗ്രാമില്‍ ചാരുഹാസനൊപ്പമുള്ള ചിത്രം സുഹാസിനി പങ്കുവെച്ചിട്ടുണ്ട്. ”ദീപാവലിയുടെ തലേന്ന് ഒന്ന് വീണു, അങ്ങനെ ഞങ്ങളുടെ ദീപാവലി ആശുപത്രിയിലായി. ഒരു സര്‍ജറിക്ക് തയ്യാറെടുക്കുകയാണ്” എന്നാണ് സുഹാസിനി പങ്കുവെച്ച ചിത്രത്തിന്റെ ക്യാപ്ഷന്‍.