സംസ്ഥാന സ്‌കൂള്‍ കായികമേള; ദീപശിഖ പ്രയാണം കാഞ്ഞങ്ങാട് നിന്നാംരംഭിച്ചു

കാസര്‍കോട്: എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ദീപശിഖ പ്രയാണം ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ചു. ദീപശിഖ പ്രയാണം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഡിസ്‌കസ് ത്രോ സില്‍വര്‍ മെഡലിസ്റ്റ് സര്‍വാന്‍ കെ.സി, കോമ്മണ്‍വെല്‍ത്ത്, ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക്‌സ് ഷോട്ട്-പുട്ട് മെഡലിസ്റ്റ്
അനുപ്രിയ വി.എസ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ തെളിയിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെവി സുജാത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
നീലേശ്വരം എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ യുപി സ്‌കൂള്‍ പരിസരത്തും പിലിക്കോട് സികൃഷ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തും ദീപശിഖ പ്രയാണത്തിന് സ്വീകരണം നല്‍കി. തുടര്‍ന്ന് കരിവെള്ളൂര്‍ എവി സ്മാരകഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പ്രയാണം തുടര്‍ന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page