കാസര്‍കോട്: 1987 മാര്‍ച്ചില്‍ ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിനായി പിരിഞ്ഞ് ജീവിത യാത്രയിലൂടെ വിവിധ മേഖലകളില്‍ ചേക്കേറിയ ആ പഴയ പത്താം ക്ലാസുകാര്‍ നീണ്ട മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുചേര്‍ന്നു.
ഇടയിലക്കാട് കോസ്റ്റല്‍ പാരഡൈസ് റിസോട്ടില്‍ കുടുംബ സമേതം ഒത്തുചേര്‍ന്നപ്പോള്‍ പഴയ കാല കുസൃതികളും ഓര്‍മ്മ പുതുക്കുന്നതുമായി സംഗമം. കുടുംബാംഗങ്ങളുടെ വിവിധ കലാവിരുന്നുകളും നടന്നു.
കാസര്‍കോട് അഗനിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍വി.എന്‍ വേണുഗോപാല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പി. ജയറാം പ്രകാശ് സ്വാഗതവും ഭരതന്‍ അനുശോചന പ്രമേയവും മധു കാന നന്ദിയും പറഞ്ഞു. സംസ്ഥാന കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വി.എന്‍ വേണുഗോപാലിനെ മൊമെന്റോ നല്‍കി ആദരിച്ചു. വിവിധ കലാ മത്സരങ്ങളില്‍ വിജയം കൈവരിച്ചവര്‍ക്കുള്ള സമ്മാനദാനം കെ. ജിതേഷ് നിര്‍വഹിച്ചു. സതീര്‍ത്ഥ്യം കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി പി.കെ രവീന്ദ്രന്‍, പി രവീന്ദ്രന്‍, ആര്‍. ഭരതന്‍, മധു കാന, എം.കെ. വിനോദ് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.