കാസർകോട്: കുണ്ടംകുഴിയിലെ സി പി എം നേതാവ് കീക്കാനം കളിങ്ങോത്ത് രത്നാകരൻ നായർ (58) ഹൃദയാഘാതം മൂലം മരിച്ചു. കളിങ്ങോത്ത് കളരി തറവാട് മുൻ പ്രസിഡണ്ട്, കുണ്ടംകുഴി ശ്രീ പഞ്ചലിംഗേശ്വര ക്ഷേത്ര ആഘോഷകമ്മിറ്റി പ്രസിഡണ്ട്, സിപിഎം ബാലനടുക്കം മുൻ ബ്രാഞ്ച് സെക്രട്ടറി, ലോക്കൽകമിറ്റി അംഗം, കനിവ് പാലിയേറ്റിവ് കെയർ മരുതടുക്കം ക്ലസ്റ്റർ പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10 നു വീട്ടുവളപ്പിൽ നടക്കും. പരേതനായ ഐങ്കൂറൻ കുഞ്ഞമ്പു നായരുടെയും കളിങ്ങോത്ത് ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: പ്രീതിരത്നാകരൻ. മക്കൾ: പ്രസീത, പ്രവീണ, വിഷ്ണുപ്രസാദ്. മരുമക്കൾ: രതീഷ് ഒയോലം( സിവിൽ പൊലീസ് ഓഫീസർ ബേഡകം), പ്രകാശൻ മുന്നാട് (സിവിൽ പൊലിസ് ഓഫീസർ കാസർകോട്). സഹോദങ്ങൾ: രത്നാവതി കുഞ്ഞിക്കേളു, പത്മനാഭൻ അഞ്ചാംമൈൽ , കുഞ്ഞികൃഷ്ണൻ കീക്കാനം.