മകന്‍ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ മാതാവ് മരിച്ചു; റിമാന്റില്‍ കഴിയുന്ന മകനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കുമെന്ന് പൊലീസ്

കാസര്‍കോട്: മകന്‍ തള്ളിയിട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന മാതാവ് മരിച്ചു. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചായ്യോത്ത്, എടിച്ചൂട് തട്ടിലെ സുലോചന(65)യാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലോചനയെ കഴിഞ്ഞ ദിവസമാണ് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഒക്ടോബര്‍ 9 ന് രാത്രിയില്‍ മദ്യലഹരിയിലെത്തിയ മകന്‍ സുനീഷ് (35)ആണ് സുലോചനയെ ചുമരിലേയ്ക്ക് തള്ളിയിട്ടത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ വധശ്രമത്തിനു കേസെടുത്ത നീലേശ്വരം പൊലീസ് സുനീഷിനെ അറസ്റ്റു ചെയ്തിരുന്നു. റിമാന്റില്‍ കഴിയുന്ന സുനീഷിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വ്യാജചികിത്സയും ആഭിചാരക്രിയകളുമെന്ന് മുഖ്യമന്ത്രിക്ക് പരാതി; ചെര്‍ക്കള, ബാലനടുക്കയില്‍ ഉസ്താദ് ഷിഹാബുദ്ദീന്‍ ഫൈസിയുടെ വീട്ടില്‍ പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത പരിശോധന
Scroll to top

You cannot copy content of this page