കാസര്‍കോട്: ദീപാവലി ദിനത്തില്‍ അനധികൃത പടക്ക വ്യാപാരം നടത്തിയ നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ലൈസന്‍സില്ലാതെ പടക്ക വ്യാപാരം നടത്തിയ മീഞ്ച പൈവളിഗെയിലെ ശിവകൃപാ നിലയ ജി.വി. ത്തിലെ കാര്‍ത്തിക് (25), പൈവെളിഗെയിലെ എ.ആര്‍.അന്‍വര്‍, പി.വി. സാദത്ത് (37), ബങ്കരമഞ്ചേശ്വരത്തെ ബി.എം. ഭരത് (31), കുഞ്ചത്തൂര്‍ സ്വദേശി പി. തീര്‍ത്ഥഷ (38) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് റെയ്ഡില്‍ പടക്കശേഖരം പിടികൂടി. മീഞ്ച കോഓപ്പറേറ്റിവ് ബാങ്കിന് സമീപവും മിയാപദവിലെ ഒരു ഹോട്ടലിന് സമീപവും കുഞ്ചത്തൂര്‍ ബസ് സ്റ്റോപിന് സമീപവും അനധികൃതമായി പടക്കവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. നീലേശ്വരം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയില്‍ മുഴുവന്‍ പരിശോധന ശക്തമാക്കിയത്.