കാസര്‍കോട് ജില്ലയില്‍ ‘ഹെപ്പറ്റൈറ്റിസ് എ’ പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ

കാസര്‍കോട്: ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഹെപ്പറ്റൈറ്റിസ് എ രോഗം പടരുന്നു. തൊട്ടടുത്ത ജില്ലയായ കണ്ണൂരിലെ തളിപ്പറമ്പില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ രോഗപ്പകര്‍ച്ച തടയുന്നതിനായി പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ് അറിയിച്ചു. ഹെപ്പറ്റൈറ്റിസ് എ (HAV)വൈറസ് ആണ് ഈ രോഗത്തിന് കാരണം. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് ഇതു പകരുന്നത്. ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍ സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം 2 മുതല്‍ 6 ആഴ്ചകള്‍ക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. ലക്ഷണങ്ങള്‍ സാധാരണയായി 2 മുതല്‍ 12 ആഴ്ചവരെ നീണ്ടുനില്‍ക്കും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചെന്ന് ചികിത്സ തേടണമെന്നും സ്വയം ചികിത്സിക്കരുതെന്നും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം (ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം), ഇരുണ്ട നിറമുള്ള മൂത്രം, കടുത്ത ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, തലവേദന, പേശിവേദന, പനി.
ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങള്‍ ഗുരുതരമാണെങ്കില്‍ കരളിനെ ബാധിച്ചേക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം ചെയ്യുക, ആഹാരത്തിന് മുമ്പും മലമൂത്ര വിസര്‍ജ്ജനത്തിനും ശേഷവും കൈകള്‍ സോപ്പും വെള്ളവുമപോയോഗിച്ച് വൃത്തിയായി കഴുകുക, കുടിക്കുവാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ഐസിന്റെ ശുചിത്വം ഉറപ്പ് വരുത്താതെ കടകളില്‍ നിന്ന് വില്പന നടത്തുന്ന പാനീയങ്ങള്‍, ജ്യൂസ്,ഐസ് ഉപയോഗിച്ച് നിര്‍മിക്കുന്ന മറ്റു ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗികാതിരിക്കുക, മലിനമായവെള്ളത്തില്‍ കുളിക്കുന്നത്, മലിനമായ വെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍,പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ കഴുകുന്നത് എന്നിവ ഒഴിവാക്കുക, തൂവാല, തോര്‍ത്ത് മുതലായ വ്യക്തിഗത സാധനങ്ങള്‍ പങ്കു വെക്കാതിരിക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page