കോഴിക്കോട്: സസ്പെന്‍ഷനിലായ യു.പി സ്കൂള്‍ അധ്യാപകന്റെ വീട്ടില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം കണ്ടെത്തി. ഈങ്ങാപ്പുഴ കുഞ്ഞുകുളം സ്വദേശി ഹിഷാമിന്റെ വീട്ടില്‍ നിന്നാണ് 17.38 ലക്ഷം രൂപയുടെ കള്ള നോട്ട് പിടികൂടിയത്. സമാനമായ കള്ളനോട്ട് കേസില്‍ അറസ്റ്റിലായി ഒരു മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ആളാണ് ഹാഷിം. ഇതിന് പിന്നാലെയാണ് ഹാഷിമിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. വയനാട് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹിഷാമിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഹിഷാമിന്റെ പിതാവ് സ്കൂള്‍ അദ്ധ്യാപകനായിരിക്കെ മരിച്ചതിനാല്‍ ആശ്രിത നിയമനത്തിലൂടെ ജോലി ലഭിച്ചയാളാണ് ഹിഷാം.