ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ദിവസമായ നവംബര്‍ അഞ്ചിനു മുമ്പു ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുപ്പാരംഭിച്ചതായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖില്‍ നിന്നായിരിക്കും ഇറാന്‍ ഇസ്രായേലിനു നേരെ വന്‍തോതില്‍ ഡ്രോണ്‍, മാരകപ്രഹര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയുപയോഗിച്ചു ആക്രമം നടത്തുകയെന്നാണു സൂചന.
കഴിഞ്ഞയാഴ്ച ഇറാന്‍ ഇസ്രായേലില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനെതിരെ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണം ആ രാജ്യത്തിന്റെ ബുദ്ധിമോശമാണെന്നു ഇറാനിയന്‍ റവല്യൂഷണറി ഗാസ് കോര്‍പ്‌സ് കമാന്റര്‍ ഹൊസൈന്‍ സലാമി അഭിപ്രായപ്പെട്ടു. അതേ സമയം വേണ്ടിവന്നാല്‍ ഇറാനിലെവിടെയും കടന്നു കയറാനുള്ള കഴിവ് ഇസ്രായേലിനുണ്ടെന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതു പൊതുവേ ഉത്കണ്ഠ വര്‍ധിപ്പിക്കുന്നുണ്ട്.