കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ നാല് മാസത്തിനിടെ വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 157.5 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തയിട്ടില്ല. നവംബര്‍ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നത്. കൊച്ചിയില്‍ വാണിജ്യാവശ്യത്തിലുള്ള എല്‍പിജി സിലിണ്ടറിന്റെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ അത് 1749 രൂപയായിരുന്നു. ഐഒസിഎല്‍ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 1802 രൂപയായി.
അതേസമയം മുംബൈയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോള്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ നിലവില്‍ ഗ്യാസ് സിലിണ്ടര്‍ വില 1911 രൂപയും ചെന്നൈയില്‍ 1964.00 രൂപയുമാണ് നിലവിലെ വില. 2024 ഓഗസ്റ്റ് മുതല്‍ 14.2 കിലോഗ്രാം സിലിണ്ടറുകളുടെ എല്‍പിജി വില മാറ്റമില്ലാതെ തുടരുകയാണ്.
commercial-lpg-cylinder-prices-hiked