കാസര്‍കോട്: മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റും പ്രമുഖ കരാറുകാരനുമായ ബന്തിയോട്ടെ എം.ബി യൂസഫ്(62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലീം ലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമകൂടിയായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: ഫാറൂഖ്, ഫസീദ, ഫാരിസ, ഫൈസല്‍, ഫര്‍ഹാന്‍. മരുമക്കള്‍: അജ്മല്‍, ഇസ്മായില്‍, ആയിഷ, ഷിബില. സഹോദരങ്ങള്‍: സഫ മൂസ, ഫാത്തിമ, മറിയമ്മ. മരണത്തില്‍ മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കുമ്പള പഞ്ചായത്ത് കമ്മിറ്റി, മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.