വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; വീട്ടില്‍ നിന്ന് കണ്ടെടുത്തത് 8 കിലോ കഞ്ചാവ്; ദമ്പതികള്‍ അറസ്റ്റില്‍

വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. കുന്താപുരം ഗുല്‍വാഡി ഉദയനഗര്‍ സ്വദേശികളായ നസറുല്ല ഖാന്‍ (40), ഭാര്യ ഫാത്തിമ (33) എന്നിവരെയാണ് റൂറല്‍ കണ്ടലൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇവര്‍ താമസിക്കുന്ന ഗുല്‍വാഡി ഉദയനഗരയിലെ വീട്ടില്‍ നിന്ന് 6.43 ലക്ഷം രൂപ വിലമതിക്കുന്ന 8.37 കിലോ കഞ്ചാവ് അഞ്ച് പ്രത്യേക പാക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.ദമ്പതികളില്‍ നിന്ന് ട്രോളി സ്യൂട്ട്‌കേസും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ഹസൈനാര്‍ എന്ന വ്യക്തിയാണ് ഇവര്‍ക്ക് മയക്കുമരുന്ന് …

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്തെ പ്രഥമ സ്കൂൾ കായികമേള: ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട്, മത്സരം ചൊവ്വാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള തിങ്കളാഴ്ച വൈകിട്ട് എറണാകുളം മഹാരാജാസ് കോളേജ് മൈതാനിയിൽ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക്സ് മാതൃകയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂൾ കായികയാണിത്. മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച രാവിലെ മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. പതിനേഴു വേദികളിലാണ് മത്സരം. 1460 ഇനങ്ങളിൽ 24000ത്തിൽപരം കായിക താരങ്ങൾ മത്സരിക്കും. അഞ്ചിനും ആറിനും ഗെയിംസ് മത്സരങ്ങളും ഏഴു മുതൽ അത്‌ലറ്റിക് വിഭാഗങ്ങളിലുമാണ് മത്സരങ്ങൾ. 11ന് സമാപിക്കും. ഭിന്നശേഷിക്കാരും ഗൾഫ് വിദ്യാർത്ഥികളും സംസ്ഥാന …

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം നാലായി, ചികിത്സയിലായിരുന്ന 19 കാരനും മരിച്ചു

കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ഷിബിൻ രാജ് (19) കൂടി ഞായറാഴ്ച രാത്രി 12 മണിക്ക് മരണപ്പെട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ്, ഞായറാഴ്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകീട്ടും മരണപ്പെട്ടിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് ദുരന്തം ഉണ്ടായത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ …

നീലേശ്വരം വെടിക്കെട്ട് അപകടം; മരണം മൂന്നായി, മഞ്ഞളം കാട് കൊല്ലമ്പാറയിലെ ബിജുവും മരണത്തിന് കീഴടങ്ങി

കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ചൊയ്യങ്കോട് കിണാവൂർ മഞ്ഞളം കാട് കൊല്ലമ്പാറ യിലെ ബിജു (36 )ആണ് മരിച്ചത്. കോഴി ക്കോട് മിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. ചൊയ്യങ്കോട്, കിണാവൂർ സ്വദേശി രതീഷ് രാവിലെ മരിച്ചിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശനിയാഴ്ച വൈകിട്ട് സന്ദീപും മരിച്ചിരുന്നു. ഇവർ മൂവരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായിരുന്നു. മൂന്ന് പേരുടെ മരണത്തിൽ നാട് തേങ്ങുകയാണ്. …

ചിപ്പ്സ് വാങ്ങാൻ ഇറങ്ങി; ട്രെയിനിൽ പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ചു, പെൺകുട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക്

കണ്ണൂര്‍: കണ്ണൂരിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ് പെൺകുട്ടിക്ക് പരിക്ക്. കിളിയന്തറ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ആണ് സംഭവം. പുതുച്ചേരി എക്സ്പ്രസിലാണ് പെൺകുട്ടി ഓടിക്കയറാൻ ശ്രമിച്ചത്. കണ്ണൂരിലെത്തിയപ്പോൾ ചിപ്സ് വാങ്ങാൻ പുറത്തിറങ്ങിയതായിരുന്നു. കയറാൻ ശ്രമിച്ചപ്പോൾ പിടിവിട്ട് ട്രാക്കിലേക്ക് വീണു. ഇത് കണ്ടു ആളുകൾ ബഹളം വച്ചതോടെ ട്രെയിൻ പെട്ടെന്ന് നിർത്തി. യാത്രക്കാരും റെയിൽവെ പൊലീസും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിലാക്കി. സമാനമായ സംഭവം കാസർകോട് റെയിൽവേ സ്റ്റേഷനിൽ വൈകിട്ട് നടന്നു. …

മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീരഭാഗം കണ്ടെത്തി; ചൂരല്‍മല ഉരുള്‍പൊട്ടലില്‍ പെട്ടതാണെന്ന് സംശയം

കല്‍പ്പറ്റ: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചയാളുതെന്ന് കരുതുന്ന മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നുമാണ് ശരീരഭാഗം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹ ഭാഗം. തേന്‍ ശേഖരിക്കാന്‍ വനത്തിലേക്ക് പോയവരാണ് ഞായറാഴ്ച രാവിലെ മൃതദേഹഭാഗം കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ. പരപ്പന്‍പാറയിലെ വനമേഖലയിലാണ് അസ്ഥിയുടെ ഭാഗം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 29 നായിരുന്നു വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്. അതിശക്തമായ മഴയാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഏഴ് കിലോമീറ്ററോളമാണ് പാറക്കല്ലുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ …

കെ റെയിലിന് സന്നദ്ധത അറിയിച്ച് കേന്ദ്രം; പദ്ധതി അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

തൃശ്ശൂര്‍: ഒടുവില്‍ കെ റെയിലിന് സന്നദ്ധത അറിയിച്ച് കേന്ദ്രം. സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിലില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നു. പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. തടസ്സങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണ്. ഈ കാര്യങ്ങള്‍ ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുമായി …

ഇറാനില്‍ വസ്ത്രധാരണ നിയമത്തിനെതിരെ വിദ്യാര്‍ഥിനി വസ്ത്രമഴിച്ച് പ്രതിഷേധിച്ചു

ടെഹ്‌റാന്‍:സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഇറാനിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമഴിച്ച് പ്രതിഷേധം. ഇറാനിലെ ടെഹ്റാന്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സര്‍വകലാശാല ക്യാമ്പസില്‍ ശനിയാഴ്ചയാണ് നാട്ടുകാരെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്.ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയുടെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ യുവതിയെ തടഞ്ഞുവെക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യൂണിവേഴ്‌സിറ്റി വക്താവ് അമീര്‍ മഹ്ജോബ് എക്സില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. പൊതുവിടത്ത് ഉള്‍വസ്ത്രം മാത്രം ധരിച്ച് നിന്ന ഈ വിദ്യാര്‍ഥിനിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്റ്റേഷനില്‍ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും മാനസിക വിഭ്രാന്തി …

കന്നഡ സംവിധായകന്‍ ഗുരുപ്രസാദിനെ അപ്പാര്‍ട് മെന്റിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍

ബംഗളൂരു: കന്നഡ സിനിമാ സംവിധായകന്‍ ഗുരുപ്രസാദിനെ (52) മരിച്ചനിലയില്‍ ബംഗളൂരുവിലെ മദനായകനഹള്ളിയിലെ അപ്പാര്‍ട് മെന്റില്‍ കണ്ടെത്തി. സീലിങ് ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയനിലയിലായിരുന്നു. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്‌സ് സ്‌പെഷല്‍ തുടങ്ങിയവ സിനിമകളാണ് സംവിധാനം ചെയ്തത്. അഡേമ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു അന്ത്യം. അപ്പാര്‍ട്‌മെന്റില്‍നിന്ന് അസഹനീയമായ ദുര്‍ഗന്ധം വരുന്നുവെന്ന അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് മരിച്ചത് അറിയൃുന്നത്. ദിവസങ്ങള്‍ക്കുമുന്‍പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം. കടക്കെണിയിലായിരുന്നുവെന്നും പറയപ്പെടുന്നു. നിരവധി …

ശരീരം നിറയെ പൊള്ളല്‍; ക്രൂര പീഡനം; പതിനഞ്ചുകാരിയെ കൊന്ന് ബാത്ത് റൂമിലിട്ടു; ചെന്നൈയില്‍ ദമ്പതികള്‍ അറസ്റ്റില്‍

ചെന്നൈയില്‍ പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഡീലറായ മുഹമ്മദ് നിഷാദും ഭാര്യ നസിയയുമാണ് പിടിയിലായത്. ചെന്നൈയിലെ മേത്ത നഗര്‍ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 31 ന് ദീപാവലി ദിവസമാണ് പെണ്‍കുട്ടിമരിച്ചത്.പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് വിവരം. പതിനഞ്ചുകാരിയുടെ ശരീരം നിറയെ പൊള്ളിയ പാടുകളുണ്ട്. ഇരുമ്പ് പഴുപ്പിച്ച് വച്ചും സിഗരറ്റു കുറ്റികൊണ്ടും പെണ്‍കുട്ടിയുടെ ശരീരം പൊള്ളിച്ചിട്ടുണ്ട്. ഇതിനു …

’10 ദിവസത്തിനകം രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകും’; സല്‍മാന്‍ ഖാന് പിന്നാലെ യോഗി ആദിത്യനാഥിനും വധഭീഷണി; 24 കാരി പിടിയില്‍

മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് വാട്സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബിജെപി മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണി കിട്ടിയത്. 10 ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകുമെന്നാണ് ഭീഷണി. വധഭീഷണിയുമായി ബന്ധപ്പെട്ട് 24കാരിയായ ഫാത്തിമ ഖാന്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ താനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ബിഎസ്സി ബിരുദധാരിയാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രിയും അജിത് പവാര്‍ വിഭാഗം എന്‍സിപിയുടെ നേതാവുമായ ബാബ സിദ്ദിഖി മുംബൈയിലെ ബാന്ദ്രയില്‍ …

യു.എ.ഇ പെരിയ സൗഹൃദവേദി ഓണം ആഘോഷിച്ചു

ദുബായി: യു.എ.ഇ യിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദവേദിയുടെ ഓണാഘോഷം ‘പൊന്നോണം 2024’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അജ്മാന്‍ ഹാബിറ്റാറ്റ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു. സൗഹൃദ വേദി പ്രസിഡണ്ട് ഹരീഷ് മേപ്പാട് ആദ്ധ്യക്ഷം വഹിച്ചു.ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡണ്ട് നിസാര്‍ തളങ്കര, ബാലകൃഷ്ണന്‍ പെരിയ, സ്‌കൈ ബൂം എക്വിപ്‌മെന്റ് മാനേജിംഗ് ഡയക്ടര്‍ മഹേഷ് മറ്റക് എന്നിവര്‍ മുഖ്യാതിഥികളായി. ചടങ്ങില്‍ സൗഹൃദ വേദി രക്ഷാധികാരി സുരേന്ദ്രന്‍ കെ.ആര്‍, സെക്രട്ടറി ഹരീഷ് പെരിയ, ട്രഷറര്‍ അഖിലേഷ് മാരാംകാവ് എന്നിവര്‍ സംസാരിച്ചു. …

‘ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാ പതിച്ചുതന്നത്?’; താരങ്ങളായ ഫഹദ് ഫാസിലിനെയും ഭാര്യ നസ്രിയയെയും വിമര്‍ശിച്ച കൃഷ്ണരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍

കൊച്ചി: അഭിഭാഷകനും സംഘ്പരിവാര്‍ പ്രവര്‍ത്തകനുമായ കൃഷ്ണരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഫഹദ് ക്ഷേത്രത്തിലെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവെച്ചുള്ള കൃഷ്ണരാജ് വക്കീലിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട’ കൃഷ്ണരാജ് ഫേസ്ബുക്കില്‍ കുറിച്ച ഈ പരാമര്‍ശങ്ങളാണ് വിവാദമായത്. ഈ …

യുഎസ് പ്രസിഡന്റ തിരഞ്ഞെടുപ്പ്: ട്രംപ് എല്ലാ സ്വിംഗ് സ്റ്റേറ്റിലും മുന്നില്‍: ഏറ്റവും പുതിയ അറ്റ്ലസ് ഇന്റല്‍ സര്‍വേ

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: അറ്റ്ലസ് ഇന്റല്‍ പുറത്തുവിട്ട ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് സര്‍വേയില്‍ എല്ലാ സ്വിംഗ് സ്റ്റേറ്റിലും ട്രംപ് മുന്നിട്ടു നില്‍ക്കുന്നു. തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ ഫിനിഷിംഗ് ലൈനിലേക്ക് കുതിക്കുകയാണ്. നോര്‍ത്ത് കരോലിനയില്‍ 3.4% വും, ജോര്‍ജിയയില്‍ 2.5%വും, അരിസോണയില്‍ 6.5%വും, നെവാഡയില്‍ 5.5% വും , വിസ്‌കോണ്‍സിനില്‍ 1% വും, മിഷിഗണില്‍ 1.5% വും, പെന്‍സില്‍വാനിയയില്‍ 1.8%വും കമല ഹാരിസിനെക്കല്‍ ട്രംപ് മുന്നിലാണ്.അരിസോണയിലും നെവാഡയിലും ട്രംപിന് കാര്യമായ ലീഡുകളുണ്ടെങ്കിലും, …

ഫേയ്സ് ബുക്കിലൂടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍

പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: ഫേയ്സ് ബുക്കിലൂടെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച മാതാവിനെ പൊലീസ് അറസ്‌റ് ചെയ്തു. ടെക്സാസ് സ്വദേശി ജുനൈപ്പര്‍ ബ്രൈസറി(21) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഹാരിസ് കൗണ്ടി ജയിലില്‍ അടച്ചു. ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളെ തിരയുകയാണെന്ന അറിയിപ്പാണ് കുടുംബാംഗം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതു. കുട്ടിക്ക് പണം നല്‍കണമെന്ന് ബ്രൈസണ്‍ പിന്നീട് ബന്ധുവിനോട് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് ബ്രൈസണ്‍ ഏഴുപേരോട് ചര്‍ച്ച നടത്തിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബ്രൈസണ്‍ കുഞ്ഞിനെ …

മദ്യപിച്ചെത്തി വഴക്കിട്ടു; ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി

ന്യൂഡല്‍ഹി: വടക്കന്‍ ഡാല്‍ഹിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ 40 കാരനായ യുവാവിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ ഒന്നിന് രാത്രി ഇയാള്‍ മദ്യപിച്ച് ലക്കുകെട്ട് ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്കിനെത്തുടര്‍ന്ന് ഭാര്യ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇയാള്‍ വീട്ടില്‍ കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് യുവതി വീട്ടില്‍ മടങ്ങിയെത്തി യുവതി മൂര്‍ച്ചയുള്ള വസ്തു ഉപയോഗിച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു. പരിക്കേറ്റയാളെ ബാരാ ഹിന്ദു …

ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവം; നടന്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷ് നല്‍കിയ പരാതിയിലാണ് കേസ്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്‌തെന്ന് എഫ്‌ഐആറില്‍ പറയുന്നു. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷിന്റെ പരാതി. പൂരം …

തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം …