മുൻ ഗവ.പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യ; പീഡന പരാതി നൽകിയ സ്ത്രീയുടെ ഭർത്താവ് അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് പൊലീസ്
കൊച്ചി: മുൻ ഗവ.പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യയിൽ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോൺസൺ ജോയി ആണ് അറസ്റ്റിലായത്. ഇയാൾ മനുവിനെതിരേ കഴിഞ്ഞ നവംബറിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിഡിയോ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തു. മനു പണം നല്‍കാത്തതിനെത്തുടര്‍ന്ന് വിഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നും പൊലീസ് പറയുന്നു. ഇയാളുടെ നിരന്തരസമ്മർദങ്ങളിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ഇയാളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത്. മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്.എറണാകുളം പിറവത്ത് ഒളിവിൽ …