ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി, നിരവധി കേസുകളിലെ പ്രതിയായ യുവാവ് കസ്റ്റഡിയിൽ

പാലക്കാട്: ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ ബന്ധുവിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാ(54)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഷണ്മുഖന്റെ അമ്പലപ്പാറയിലെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. രാംദാസും ഷണ്മുഖനും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മോഷണം അടക്കം വിവിധ കേസുകളിൽ പ്രതികളാണ് ഇരുവരും.സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നതിനാൽ …

എന്തിന് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി? ഡാൻസാഫ് പരിശോധനയ്ക്കിടെ മുങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ മുങ്ങിയ നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. എന്നാൽ ഷൈൻ മൂന്ന് മണിക്ക് ഹാജരാകുമെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്. ബുധനാഴ്ച രാത്രി കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് രക്ഷപെട്ടതിന്റെ കാരണം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. സെൻട്രൽ എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യൽ. അന്ന് പരിശോധനക്കെത്തിയ ഡാൻസാഫ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും. ഹോട്ടൽ …

പാലു വാങ്ങാൻ പോയ 17കാരനെ കുത്തി കൊലപ്പെടുത്തി, രാജ്യ തലസ്ഥാനത്തെ ‘ലേഡി ഡോൺ’ പിടിയിൽ, ആരാണ് സിക്ര?

ന്യൂഡല്‍ഹി: സീലംപുരിൽ 17 കാരനെ കൊലപ്പെടുത്തിയ കേസിൽ ‘ലേഡി ഡോൺ’ സിക്രയും സംഘവും കസ്റ്റഡിയിൽ. സീലംപുര്‍ സ്വദേശി കുനാൽ എന്ന 17 കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പാൽ വാങ്ങാൻ പോയ കുനാലിനെ സിക്രയും സംഘവും ചേർന്നു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഹോളി ആഘോഷങ്ങള്‍ക്കിടെ തോക്ക് കയ്യിലേന്തി പ്രകടനം നടത്തിയതിന് അറസ്റ്റിലായ സിക്ര കൊലപാതകത്തിനു 15 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. ജയിലിൽനിന്നു പുറത്തിറങ്ങിയ സിക്ര തന്റെ സഹോദരനെ മർദിച്ച ലാല എന്നു പേരുള്ള യുവാവിനെ തേടി നടക്കുകയായിരുന്നു. ലാലയെക്കുറിച്ചു …

വാട്സ്ആപ്പ് വഴി ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി; പിന്നിൽ അധ്യാപകർ, സംഭവം ബേക്കലിലെ ആർട്സ് കോളേജിൽ, കണ്ണൂർ സർവ്വകലാശാല പൊലീസിൽ പരാതി നൽകി

കാസർകോട്: കണ്ണൂർ സർവ്വകലാശാലയിൽ അധ്യാപകർ വാട്സ്ആപ്പ് വഴി ചോദ്യപേപ്പർ ചോർത്തി. സർവ്വകലാശാലയ്ക്ക് കീഴിലുള്ള കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആന്‍റ് സയൻസ് കോളേജിൽ നിന്നാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി കണ്ണൂർ സർവ്വകലാശാല അധികൃതർ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിനും പരാതി നൽകിയിട്ടുണ്ട്.ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ നടന്നത്. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തിയത്.ഇതിനെ തുടർന്ന് കോളേജിലെ …

പെരുമ്പള പാലത്തിൽ നിന്നു യുവാവ് ചന്ദ്രഗിരി പുഴയിൽ ചാടി; ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ തുടരുന്നു

കാസർകോട്: യുവാവ് ചന്ദ്രഗിരി പുഴയിൽ ചാടിയതായി സംശയം, നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു. ചെങ്കള, പടിഞ്ഞാർ മൂല, ബാഫഖി നഗറിലെ കണ്ണരം മുഹമ്മദിന്റെ മകൻ ഷെരീഫ് (45) ആണ് പുഴയിൽ ചാടിയത്. പെരുമ്പള പാലത്തിനു സമീപത്ത് ഇദ്ദേഹത്തിന്റെ സ്കൂട്ടർ നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ ചെരുപ്പും സമീപത്തു നിന്ന് കണ്ടെത്തിയതിന് തുടർന്നാണ് ഫയർഫോഴ്സും വിദ്യാനഗർ പൊലീസും രക്ഷാപ്രവർത്തനം നടത്തുന്നത്. ഷെരീഫിനെ വ്യാഴാഴ്ച രാവിലെ കാണാതായിരുന്നു. 11 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു. കാസർകോട് അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ ആർ. …

ദുബായിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ദുബായി: ദുബായിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരുമ്പള സ്വദേശിയും, സന്തോഷ് നഗർ മാരയിലെ താമസക്കാരനുമായ അബ്‌ദുൽ സത്താർ(54) ആണ് മരിച്ചത്. താമസ സ്ഥലത്ത് രാത്രി കിടന്നുറങ്ങിയ സത്താറിനെ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടരവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. 30 വർഷത്തോളമായി ജുമൈറ ഉമ്മു സഖീമിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയാണെന്ന് ദുബൈ കെഎംസിസി കാസർകോട് മണ്ഡലം …

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ പ്രതിയെ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചു

തിരുവനന്തപുരം: മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എസ്എഫ്‌ഐ നേതാവിനെ ശ്രീ നാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. നാല് വര്‍ഷമാണ് കാലാവധി. ജില്ലാ സെക്രട്ടറിയായിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ എംഎ വിദ്യാര്‍ഥി എസ്.കെ. ആദര്‍ശിനെയാണ് സിന്‍ഡിക്കേറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. വിദ്യാര്‍ഥി പ്രതിനിധി ഓപ്പണ്‍ സര്‍വകലാശാല വിദ്യാര്‍ത്ഥി ആയിരിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ടിസി വാങ്ങി ഓപ്പണ്‍ സര്‍വകലാശാലയുടെ തിരുവനന്തപുരം …

ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ മൗവ്വല്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: ഷാര്‍ജയില്‍ വ്യാഴാഴ്ച പത്തുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് മീത്തല്‍ മൗവ്വല്‍ സ്വദേശിയും ഷാര്‍ജ ദൈദ് റോഡ് 9-ാം നമ്പര്‍ പാലത്തിനടുത്തെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയുമായ ഇബ്രാഹീം(50) മരിച്ചു. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് റോഡിന് എതിര്‍വശത്തുള്ള ഇലക്ട്രിസിറ്റി ഓഫീസില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അപകടമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഇബ്രാഹിം സംഭവ സ്ഥലത്തു മരിച്ചു. 35 വര്‍ഷമായി ഇബ്രാഹിം ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയാണ്. വ്യാഴാഴ്ച രാത്രി തന്നെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടത്തുകയാണ്. മീത്തല്‍ മൗവ്വലിലെ …

കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി മംഗളൂരുവിലെ താമസിച്ച മുറിയില്‍ മരിച്ച നിലയില്‍

മംഗളൂരു: കോളേജില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ താമസിച്ച മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാനൂര്‍ കൂറ്റേരിയിലെ എഴുത്തുപള്ളി (ബൊമ്മേരിന്റ വിട) ശംസുല്‍ ഹുദയില്‍ ഷംസുദ്ദീനിന്റെയും കമറുന്നിസയുടെയും മകന്‍ ഷിജാസാ(24)ണ് മരിച്ചത്.ദേര്‍ളക്കട്ട യേനപോയ കോളജില്‍ എസിസിഎ കോഴ്സ് പൂര്‍ത്തിയാക്കിയ ഷിജാസ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നും മംഗളൂരുവില്‍ എത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ഷിജാസിന്റെതെന്ന് കരുതുന്ന ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം …

വഖഫ് ഹര്‍ജികളില്‍ ഇടക്കാല ഉത്തരവുമായി സുപ്രീംകോടതി; നിലവിലെ വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശം, കേന്ദ്രത്തിന് മറുപടി നല്‍കാന്‍ 7 ദിവസം സമയപരിധി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്രത്തിന് സമയപരിധി അനുവദിച്ച് സുപ്രീംകോടതി. വഖഫ് സ്വത്തില്‍ തല്‍സ്ഥിതി തുടരുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവില്‍ വഖഫായ സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്നും ഡീനോട്ടിഫിക്കേഷന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.കേന്ദ്രസര്‍ക്കാര്‍ സമയം തേടിയിരുന്നു. രേഖാമൂലം മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഏഴ് ദിവസം സമയം അനുവദിച്ചു. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. വിശദമായ വാദം കേള്‍ക്കണമെന്ന് …

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: സംസ്ഥാനതല ഉദ്ഘാടനം 21ന് കാലിക്കടവില്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം 21ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രില്‍ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന പരിപാടി. ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറയും.മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,കെ കൃഷ്ണന്‍കുട്ടി,എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി,കെബി ഗണേഷ് കുമാര്‍,പ്രതിപക്ഷനേതാവ് വിഡി സതീശന്‍,എം രാജഗോപാലന്‍ എംഎല്‍എ,രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി …

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി അലോഷി; പരാതിയുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാന ആലാപനം വിവാദത്തില്‍. ഗസല്‍ ഗായകനായ അലോഷിയുടെ പരിപാടിയിലാണ് അദ്ദേഹം വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി. നേരത്തെ കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസം വിപ്ലവഗാനം ആലപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കടക്കല്‍ പൊലീസ് അലോഷിക്കെതിരെ കേസെടുത്തിരുന്നു. അത് നിലനില്‍ക്കവേയാണ് വീണ്ടും വിവാദമായി നൂറുപൂക്കളെ എന്ന ഗാനം …

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെടാന്‍ കഴിയില്ല; അലഹബാദ് ഹൈക്കോടതി

മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായി വിവാഹം കഴിക്കുന്ന ദമ്പതികള്‍ക്ക് പൊലീസ് സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ലെന്ന നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഇത്തരം വിവാഹത്തെക്കുറിച്ച് കോടതിയുടെ ശ്രദ്ധേയ നിരീക്ഷണം. ഭീഷണിയില്ലാതെ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവര്‍ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൗരബ് ശ്രീവാസ്തവയാണ് കേസ് പരിഗണിച്ചത്. ശ്രേയ കെസര്‍വാനി എന്ന സ്ത്രീയും ഇവരുടെ ഭര്‍ത്താവും നല്‍കിയ റിട്ട് ഹര്‍ജിയിലാണ് …

ചരിത്രത്തിലാദ്യമായി 71,000 കടന്ന് സ്വര്‍ണവില, ഇനി ഗ്രാമിന് വില 10,000 രൂപ കടന്നേക്കും!…

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 840 രൂപ വര്‍ധിച്ചതോടെ ആദ്യമായി 71,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 71,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപ ഉയര്‍ന്ന് 8920 രൂപയായി. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. ഇന്നലെ മാത്രം 760 രൂപയാണ് വര്‍ധിച്ചത്.കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം പവന് കൂടിയത് 5,560 രൂപ; ഗ്രാമിന് 695 രൂപ. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ധന വിപണിയില്‍ …

യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം

കൊച്ചി: യേശു ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ ആചരിക്കുന്നു. ക്രിസ്തീയ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. കുരിശ് മരണത്തിന് മുന്‍പ് ക്രിസ്തു തന്റെ 12 ശിഷ്യന്മാര്‍ക്കൊപ്പം അവസാന അത്താഴം പങ്കുവെക്കുകയും, ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെയും സ്മരണയാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് പെസഹ. പള്ളികളിലെ ചടങ്ങുകള്‍ക്ക് ശേഷം വീടുകളില്‍ പെസഹ അപ്പം തയ്യാറാക്കി മുറിക്കുന്നതും ആചരണത്തിന്റെ ഭാഗമാണ്. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണ് പെസഹ വ്യാഴം. ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ …

നടി വിന്‍സിയോട് മോശമായി പെരുമാറിയ ആ നടന്‍ ഷൈന്‍ ടോം ചാക്കോ

കൊച്ചി: ലഹരി ഉപയോഗിച്ച് നടി വിന്‍ സി. അലോഷ്യസിനോട് മോശമായി പെരുമാറിയത് നടന്‍ ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തല്‍. ഫിലിം ചേംബറിന് നല്‍കിയ പരാതിയിലാണ് വിന്‍സി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും വിന്‍സി പരാതി നല്‍കിയിരുന്നു. വിന്‍സിയുടെ പരാതി പരിഗണിക്കാന്‍ തിങ്കളാഴ്ച ഫിലിം ചേംബര്‍ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും എന്ന് അറിയിച്ചിട്ടുണ്ട്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റില്‍ വച്ചാണ് നടന്‍ മോശമായി പെരുമാറിയതെന്നാണ് നടിയുടെപരാതിയില്‍ പറയുന്നത്.അതിനിടെ നടി വിന്‍സി അലോഷ്യസില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ …

വാടക വീട് അന്വേഷിച്ചിറങ്ങി, കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് മുതിർന്നവർ ആരുമില്ലേ എന്ന് ചോദ്യം, തുടർന്ന് നഗ്‌നതാപ്രദര്‍ശനം, 28 കാരൻ പിടിയിൽ

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുൻപില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ പ്രതി അറസ്റ്റില്‍. കോടാലി സ്വദേശി ഗോപാല്‍ (28) ആണ് അറസ്റ്റിലായത്. ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് മുൻപിലാണ് ‌പ്രതി ന​ഗ്നതാപ്രദർശനം നടത്തിയത്.കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് ഇവിടെ മുതിർന്നവർ ആരുമില്ലേ എന്ന് പ്രതി ചോദിച്ചു. പിന്നീട് പ്രതി സ്വയം പരിചയപ്പെടുത്തുകയും താൻ ഒരു വാടകവീട് അന്വേഷിച്ചിറങ്ങിയതാണെന്നും പറഞ്ഞു. അതിന് ശേഷമാണ് നഗ്നതാപ്രദർശനം നടത്തിയത്. കുട്ടികൾ ഒച്ച വച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പ്രകടനം വീട്ടിലെ …

ക്യാൻസർ രോഗം വന്നു, ചെലവു താങ്ങാൻ കഴിഞ്ഞില്ല, ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുമെന്ന വാഗ്ദാനം നടക്കില്ലെന്ന് ഉറപ്പായി, ഭാര്യയെ വെടിവെച്ചുകൊന്നു ഭർത്താവ് ജീവനൊടുക്കി

ഗാസിയാബാദ്: കാന്‍സര്‍ രോഗിയായ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മീററ്റ് സ്വദേശിയായ കുല്‍ദീപ് ത്യാഗി(47) ആണ് ഭാര്യ നിഷു ത്യാഗി(45)യെ കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ ജീവനൊടുക്കിയത്. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തി. കാന്‍സര്‍ രോഗ ബാധിതനാണെന്ന വിവരം കുല്‍ദീപ് വീട്ടില്‍ അറിയിച്ചിരുന്നില്ല. ചികില്‍സ ചിലവ് കുടുംബത്തിന് താങ്ങാന്‍ സാധിക്കാത്തതിനാലാണ് ജീവനൊടുക്കാനുള്ള തീരുമാനമെന്ന് ആത്മഹത്യ കുറിപ്പിലുണ്ട്. ഭാര്യയും താനും ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. …