കാസര്‍കോട്: ദേശീയപാതാ വികസനം നടക്കുന്ന കുമ്പളയില്‍ സഞ്ചാരികളെ വട്ടം കറക്കി ടൗണില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡ്. റോഡ് നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരാണ് ബോര്‍ഡ് സ്ഥാപിച്ചത്. കാസര്‍കോട് മംഗളൂരു പാതയില്‍ കുമ്പളയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ പതിച്ച സീതാംഗോളി ഭാഗത്തേയ്ക്കുള്ള സൂചിക കാണിക്കുന്നത് റോഡ് ഇല്ലാത്ത സ്ഥലത്തേയ്ക്കാണ്. മംഗളൂരു ഭാഗത്തേയ്ക്ക് സൂചിക കൊടുത്തിരിക്കുന്നത് കാസര്‍കോട് എന്നുമാണ്. കഴിഞ്ഞ ദിവസമാണ് ഇവിടെ ബോര്‍ഡ് സ്ഥാപിച്ചത്. മംഗളൂരു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്കുവേണ്ടിയാണ് ബോര്‍ഡ് തയ്യാറാക്കിയതെങ്കിലും അബദ്ധത്തില്‍ സ്ഥാപിച്ചത് കാസര്‍കോട് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വേണ്ടിയായി. എന്നാല്‍ അമളി പറ്റിയ കാര്യം ഇത് സ്ഥാപിച്ച കമ്പനി അധികൃതര്‍ അറിഞ്ഞിട്ടില്ല.
