ആലപ്പുഴ: അരൂക്കുറ്റിയില്‍ വീട്ടമ്മയെ അയല്‍വാസികള്‍ ചുറ്റികകൊണ്ട് അടിച്ചു കൊന്നു. പുളിന്താനത്ത് ശരവണന്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയല്‍വാസികളായ വിജീഷ്(44), ജയേഷ്(42) എന്നിവരാണ് പ്രതികള്‍. ചൊവ്വ രാത്രി പത്തോടെയാണ് സംഭവം. വീടുകയറിയുള്ള ആക്രമണത്തില്‍ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പ്രതികള്‍ ഒളിവിലാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെയും സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലവിലുണ്ട്.
