ഇസ്രായേലിൽ ആർക്കും ഭൂരിപക്ഷമില്ല; അറബ് പാർട്ടികൾ കിംഗ് മേക്കർ നിലയിലേക്ക്; വീണ്ടും തിരഞ്ഞെടുപ്പിന് സാധ്യത

ജെസലേം: പാർലമെന്റ് തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടെ ഇസ്രായേൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണോ എന്ന് ആശങ്ക ഉയരുന്നു. 120 അംഗ പാർലമെന്റിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെലുക്കിഡ് പാർട്ടിക്ക് 53 സീറ്റും പ്രതിപക്ഷത്തെ ഐസൻ കോട്ട് പാർട്ടിക്ക് 48 സീറ്റും ലഭിച്ചു അറബ് പാർട്ടികൾ 19 സീറ്റും ലഭിച്ചു. മന്ത്രിസഭ രൂപീകരിക്കുന്നതിന് ഒരു കാരണവശാലും അറബ് പാർട്ടികളുമായി സഖ്യത്തിനോ ധാരണയ്ക്കോ ഇല്ലെന്ന കുക്കിഡ് പാർട്ടിയുടെയും ഐസൻ കോട്ടിന്റെയും പ്രഖ്യാപിത നയം ഇരു പാർട്ടികളും ആവർത്തിച്ചു പ്രഖ്യാപിച്ചു. പാർട്ടികളും സഖ്യങ്ങളുമായി 5 പാർട്ടികളുള്ള …

പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതിയും തള്ളി, പ്രതി ഇപ്പോഴും ഒളിവിൽ

ന്യൂഡല്‍ഹി: യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഹരജിയാണ് തള്ളിയത്. നേരത്തെ, കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസിന്റെ ഗൗരവവും പ്രതിക്കെതിരെയാ മുന്‍കാല കേസുകളും പരിഗണിച്ചാണ് കോടതികള്‍ ജാമ്യം നിഷേധിച്ചത്. പള്ളിക്കര സ്വദേശിയായ അബ്ദുല്‍ അഹദിനെ ആക്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തത്.ആറുമാസത്തിലധികമായി ഒളിവില്‍ കഴിയുന്ന ഖാദര്‍ കരിപ്പൊടിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്‌റഫ് …

കൈവശം പണമില്ല, ഓണ്‍ലൈനായി നല്‍കാമെന്ന് ഹൃദ്രോഗി, 10 രൂപ കിട്ടിയാലേ പറ്റൂ എന്ന് ശഠിച്ച് ജീവനക്കാരി, പത്ത് രൂപയുടെ പേരിൽ ഹൃദ്‌രോഗിക്ക് ചികിത്സ വൈകിപ്പിച്ചു: പരാതിയില്‍ കരാർ ജീവനക്കാരിക്ക് സസ്പന്‍ഷന്‍

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ഹൃദയസംബന്ധമായ അസ്വസ്‌ഥതയെ തുടർന്നു ചികിത്സ തേടിയെത്തിയ പെരുമ്പാവൂർ സ്വദേശി കരീമിനാണു ദുരനുഭവം ഉണ്ടായത്. പരാതിയെ തുടർന്ന് ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ജീവനക്കാരി രേഖയെയാണു സസ്പെൻഡ് ചെയ്തത്.യാത്രാമധ്യേ ദേഹാസ്വാദ്യം അനുഭവപ്പെട്ട കരീം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് പുലർച്ചെ ഒന്നേകാലിനാണ് എത്തുന്നത്. ഹൃദയത്തിൻറെ വാൽവ് മാറ്റിവെച്ച കരിം അടിയന്തര ചികിത്സ പ്രതീക്ഷിച്ചാണ് ആശുപത്രിയിലേക്ക് കയറിയത്അത്യാഹിത വിഭാഗത്തിലെത്തിയ കരീമിന്‍റെ പക്കൽ ഫീസായി അടക്കേണ്ട …