പുത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതിയെ 20 വര്‍ഷത്തെ കഠിനതടവിനും കാല്‍ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുത്തൂര്‍, നെല്ലിയാടിയിലെ രവി എന്ന രവീന്ദ്ര ആചാര്യ(32)യെയാണ് പുത്തൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി (ഏഴ്) ശിക്ഷിച്ചത്. 2018ല്‍ പുത്തൂര്‍ കഡബ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.







