കാസര്‍കോട്: കാസര്‍കോട് സ്വദേശി സിംഗപ്പൂര്‍ മുഹമ്മദ് കുഞ്ഞി (95) അന്തരിച്ചു. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ വെച്ചായിരുന്നു അന്ത്യം. കുടുംബസമേതം സിംഗപ്പൂരിൽ താമസിച്ചു വരികയാണ്. എട്ടാം വയസ്സില്‍ സിംഗപ്പൂരിലെത്തുകയും അവിടെ വർഷങ്ങളായി താമസിച്ച് പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. കോട്ടിക്കുളം സ്വദേശി കുഞ്ഞാമുവിന്റെയും ആയിഷ തളങ്കരയുടെയും മകനാണ്. തൃക്കരിപ്പൂര്‍ സ്വദേശിനി സൈനബയാണ് ഭാര്യ. മക്കൾ: അസ്മ, ഉസ്മാന്, സുബൈദ.







