കാസര്‍കോട്: ഉദുമ,ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഏഴാമത് കെ. ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രഫഷണല്‍ നാടക മത്സരത്തിന്റെ ബ്രോഷര്‍ പുറത്തിറക്കി.
സംഘാടക സമിതി ചെയര്മാന് കെ.വി. കുഞ്ഞിരാമന് പ്രകാശനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്മാന് പി.വി. രാജേന്ദ്രന് അധ്യക്ഷനായി.
ജനറല്‍ കണ്‍വീനര്‍ അബ്ബാസ് രചന, ഗ്രന്ഥാലയം സെക്രട്ടറി എ. അപ്പകുഞ്ഞി സംസാരിച്ചു. നവംബര്‍ 17 മുതല്‍ 23 വരെ സൗഹൃദ ഓപ്പണ്‍ ഓഡിറ്റോറിയത്തിലാണ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം.







