നിപ്പ രോഗികള്‍ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് കാരണമോ? അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ്പ രോഗികള്‍ മരിച്ചത് കാലവധി കഴിഞ്ഞ മരുന്ന് കാരണമെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മരണത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന നിപ, കോവിഡ് രോഗികള്‍ക്ക് 2023, 2024, 2025 വര്‍ഷങ്ങളില്‍ വിതരണം ചെയ്ത ആന്റിവൈറല്‍ മരുന്നായ ‘റെംഡെസിവിറി’ന്റെ കാലാവധി കഴിഞ്ഞിരുന്നതായാണ് ആരോഗ്യവകുപ്പിന്റെ പ്രധാന സംശയം. കെ. എം. എസ്. സി. എല്‍. കാരുണ്യ വഴി അവസാനമായി റെംഡെസിവിര്‍ വാങ്ങിയത് 2021 ജൂണ്‍ മൂന്നിനാണ്. ഈ മരുന്നുകളുടെയെല്ലാം കാലാവധി 2023 മെയ് 30-ന് അവസാനിച്ചതാണ്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ മരുന്ന് രോഗികള്‍ക്ക് നല്‍കിയെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് മരുന്ന് സ്വീകരിച്ച മുഴുവന്‍ രോഗികളുടെയും വിശദാംശങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷക്കാലയളവില്‍ കേരളത്തില്‍ ആറ് നിപ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാലാവധി കഴിഞ്ഞ മരുന്നുകളുടെ ഉപയോഗമാണോ മരണത്തിലേക്ക് നയിച്ചതെന്ന കാര്യം മെഡിക്കല്‍ ബോര്‍ഡ് വിശദമായി പരിശോധിക്കും. സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമസഭയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടി നല്‍കവെയാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2026 ജൂണ്‍ 12ന് ബെഹറിനില്‍ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നല്‍കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page