ഗുരുവായൂര്‍: ജനപ്രിയ പരമ്പരയായ ‘കുടുംബവിളക്കി’ലൂടെ ആരാധകരുടെ മനം കവര്‍ന്ന അമൃത നായര്‍ വിവാഹിതയായി.ബിസിനസുകാരനായ അഖില്‍ ആണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. കസവ് സെറ്റ് മുണ്ടും പരമ്പരാഗത ആഭരണങ്ങളും ധരിച്ചാണ് അമൃത വിവാഹത്തിനു എത്തിയത്.
കഴിഞ്ഞ ദിവസം ബ്രൈഡ് ടു ബി വീഡിയോ പുറത്തു വിട്ടുകൊണ്ടാണ് വിവാഹിതയാകാന്‍ പോകുന്ന കാര്യം അമൃത വിട്ടത്. അപ്പോഴും വരന് ആറാണെന്ന കാര്യം പുറത്തു വിട്ടിരുന്നില്ല.








