കുണ്ടംകുഴി സ്കൂളിലെ ‘ഓർമ്മകളിലേക്ക് ഒരു ലോങ് ബെൽ’: അരങ്ങിൽ വിസ്മയമായി ദൃശ്യാവിഷ്ക്കാരം


​ ഷാർജ:പ്രവാസലോകത്തിരുന്ന് പഴയകാല സ്കൂൾ ഓർമ്മകളെ തൊട്ടുണർത്തിയ ‘ഓർമ്മകളിലേക്ക് ഒരു ലോങ് ബെൽ’ എന്ന ദൃശ്യാവിഷ്ക്കാരം കാണികളിൽ നവ്യാനുഭവമായി.
​കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യു.എ.ഇ.യിലെ പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘കൂട്ടം’ അരങ്ങിലെത്തിച്ച ദൃശ്യാവിഷ്ക്കാരം പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി. വിദ്യാർത്ഥി കൂട്ടായ്മയായ
‘​കൂട്ട’ത്തിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി ഷാർജയിൽ സംഘടിപ്പിച്ച ‘അധ്യായം 15 സ്നേഹോത്സവ ‘ ത്തിലാണ് നാടകം അരങ്ങേറിയത്.
​കുട്ടികൾ ഉൾപ്പെടെ അറുപതോളം കൂട്ടം പ്രവർത്തകർ വേദിയിലെത്തി. ‘ഓർമ്മകളിലേക്ക് ഒരു ലോങ് ബെൽ’ എന്ന ദൃശ്യാവിഷ്ക്കാരം സ്കൂൾ ഓർമ്മകളുടെ ബാല്യകാലങ്ങളിലേക്ക് നയിച്ചപ്പോൾ, പുതുതലമുറയിലെ കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കൾ പഠിച്ച വിദ്യാലയവും നാടകവും നവ്യാ നുഭവമായി.
​

കുണ്ടംകുഴി സ്കൂളിന്റെ കൽപ്പരപ്പുകളും, ഇളംകാറ്റും, നീലപ്പൂക്കളും, കൃഷ്ണേട്ടന്റെ ലോങ് ബെല്ലും കന്നുകാലിക്കൂട്ടങ്ങളും, പഞ്ചലിംഗേശ്വര ക്ഷേത്രവും, തെയ്യക്കാലവും,
മരുതടുക്കം പള്ളിയും ബാല്യകാല ഓർമ്മകളുമെല്ലാം കൃത്യമായി അടയാളപ്പെടുത്തിയ നാടകം കാണികളുടെ ഉള്ളുതൊടുന്നതായിരുന്നു.
മതിലുകളുടെ കെട്ടുപാടുകളില്ലാതെ വിശാലമായ നാടിനകം പോലെ തലയുയർത്തി നിന്ന വിദ്യാലയത്തെ, പുതുതലമുറയിലെ കുട്ടികളുടെ അന്വേഷണത്തിലൂടെ കഥ
പറയുന്നതാണ് നാടകം.

കലോത്സവവും കായിക മത്സരവും മാത്രമായിരുന്നു കുട്ടികളിൽ ലഹരിയായി ഉണ്ടായിരുന്നത്. മറ്റു പല താൽക്കാലിക ലഹരികളിലേക്കും വഴുതിപ്പോകുന്ന പുതുകാലത്തിനെ ഓർമ്മപ്പെടുത്തുക കൂടിയായിരുന്നു ഈ നാടകം. പ്രമുഖ സംവിധായകനായ ബിജു കൊട്ടില സംവിധാനം ചെയ്ത നാടകത്തിൽ
വിനോദ് മുള്ളേരിയ,സുനിൽ കമ്പിക്കാനം
എന്നിവർക്കു പുറമെ,അമേയ, ദിയ,
വിഷ്ണു എന്നീ കുട്ടികളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുജയരാജ്‌ ബീംബുങ്കാൽ,
കൃഷ്ണ കുമാർ കക്കോട്ടമ,അരവിന്ദൻകുണ്ടംകുഴി,സനത്ത് കമ്മാളംകയ, എന്നിവർ നേതൃത്വം നൽകി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page