പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ച കേസ്; അറസ്റ്റിലായ യൂട്യൂബർ ഖാദർ കരിപ്പൊടി റിമാന്റിൽ

കാസർകോട്: പ്രവാസി വ്യവസായിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ യൂട്യൂബർ ഖാദർ കരിപ്പൊടി റിമാന്റിൽ. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് ഖാദറും കൂട്ടുപ്രതിയായ അഷറഫും വ്യാഴാഴ്ച രാവിലെ കാസർകോട് ടൗൺ സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഖാദർ കരിപ്പൊടിയെയും അഷ്റഫിനേയും വൈകിട്ട് കാസർകോട് കോടതിയിൽ ഹാജരാക്കി. കോടതി രണ്ടാഴ്ത്തേക്ക് റിമാന്റ് ചെയ്ത് സബ് ജയിലിലടച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. നിഖിൽ നാരായണൻ ഹാജരായി. ഖാദർ കരിപ്പോടിയും അഷ്റഫും കോടതിയിൽ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാലു മാസമായി ഒളിവില്‍ കഴിയുകയായിരുന്നു ഖാദർ കരിപ്പൊടിയും അഷ്റഫും. ജൂൺ 27ന് വൈകിട്ടാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. ഉദുമ സ്വദേശിയായ പ്രവാസി അബ്ദുല്‍ അഹദിനെ വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് ഖാദര്‍ കരിപ്പൊടിക്കും മറ്റു രണ്ടുപേര്‍ക്കുമെതിരായ കേസ്. ഇഷ്ടിക, കത്തി എന്നിവ ഉപയോഗിച്ചാണ് ആക്രമണം എന്ന് പരാതിക്കാര്‍ പറയുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ അബ്ദുല്‍ അഹദ് ചികില്‍സ തേടിയിരുന്നു. ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page