കുമ്പഡാജെ: പൊടിപ്പള്ള ശ്രീ ചീരുംബ ഭഗവതി ക്ഷേത്രo പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവം -ഭരണി മഹോത്സവo ആഘോഷ കമ്മിറ്റി രൂപീകരണ യോഗം ഡിസംബർ 6-നു ക്ഷേത്ര സഭാ ഭവനത്തിൽ നടക്കും.
ക്ഷണക്കത്ത് തുലാം പത്തിന് കുമ്പടാജെ ഭണ്ഡാര ക്ഷേത്രത്തിൽ പ്രകാശനം ചെയ്തു. പാരമ്പര്യ ട്രസ്റ്റി രാഖൽ അഡ്യന്തായ മുതിർന്ന ആചാര സ്ഥാനികൻ അമ്പാടി കാരണവർക്ക് ക്ഷണക്കത്ത് കൈമാറി പ്രകാശനം ചെയ്തു. ആചാര സ്ഥാനികർ,
ഭരണസമിതി പ്രസിഡന്റ് വസന്തൻ ചേമ്പോട്, നവീകരണ സമിതി പ്രസിഡന്റ് രാഘവൻ കനകത്തോടി, ഭാരവാഹികളായ പ്രസാദ് കടമ്പു, സദാശിവ മൈലുതൊട്ടി, രതീഷ് നെക്രാജെ, വിശ്വനാഥ ബള്ളപദവ്, രവി നവശക്തി, ചിരിയണ്ട ബഡകാജെ, പുരുഷോത്തമ കോളാരി, രാജേഷ് പൊടിപ്പള്ള, ജനാർദ്ദന ഭണ്ഡാരമന പങ്കെടുത്തു. പുനഃപ്രതിഷ്ഠാ മഹോത്സവവും ഭരണി മഹോത്സവം 2027 ഏപ്രിൽ 25 മുതൽ മേയ് 3 വരെ നടക്കുo.







