ബന്തടുക്ക: മൂന്നു ദിവസം നീണ്ടു നില്ക്കുന്ന മാണിമൂല ശ്രീ അയപ്പ ഭജന മന്ദിരം ആഴി പൂജ ആഘോഷത്തിന് വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു. സാമ്പത്തിക സ്വരൂപണത്തിനു 5 പേര് വീതമടങ്ങുന്ന 30 സ്ക്വാഡും രൂപീകരിച്ചു. ആഘോഷം വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.
ആഘോഷ കമ്മറ്റി ചെയര്‍പേഴ്സണ്‍ രമണി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ സിന്ധു മോഹനന്, ആഴി പൂജ മഹോത്സവ കമ്മറ്റി ചെയര്മാന് പുരുഷോത്തമ, മന്ദിരം ഭരണ സമിതി സെക്രട്ടറി ബാലകൃഷ്ണന് നായര്‍, സത്യനാരായണ ഭട്ട്, അനീഷ് ടി ആര്, രതീഷ് കെ വി, രജനി ബേത്തലം, രജിത സുകുമാരന്‍, ഷീബ ഗോപാലന് പാലാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.







