മന്ത്രിക്കെതിരേയുള്ള കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തു; കാസർകോട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ പുറത്താക്കി

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് പുറത്താക്കി. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർകോട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തുവരികയായിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് പുറത്താക്കിയത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ മന്ത്രി ഒജെ ജനീഷ് പരിപാടിക്കെത്തിയപ്പോൾ ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകർ മന്ത്രിയുടെ വാഹനത്തിലേക്ക് എടുത്തു ചാടുന്നതടക്കമുള്ള സംഭവം നടന്നിരുന്നു. ഈ പ്രതിഷേധത്തിൽ ഡോക്ടർ സിദ്ധാർഥി രവീന്ദ്രനും പങ്കെടുത്തിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ, ചിത്രങ്ങളടങ്ങിയ പരാതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറിനെതിരെ നടപടി എടുത്തിരിക്കുന്നത്. ഡോക്ടർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതിയും നൽകിയിരുന്നു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് പുറത്താക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page