കാസര്‍കോട്: എസ്ഡിപിഐ സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ പതാകകള്‍ നശിപ്പിച്ചതായി പരാതി. സംഭവത്തില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ട് പേര്‍ക്കെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ഉദുമ, കുണ്ടോളംപാറയിലെ അബ്ദുല്‍ റഹ്‌മാന്റെ പരാതി പ്രകാരമാണ് കേസ്. കളനാട്ടെ ഒരു കോണ്‍ഫറന്‍സ് ഹാളിന്റെ കോമ്പൗണ്ടിനകത്ത് സ്ഥാപിച്ചിരുന്ന കൊടികളാണ് സ്‌കൂട്ടറിലെത്തിയ സംഘം നശിപ്പിച്ചത്. സെപ്തംബര്‍ 29ന് നടന്ന എസ്ഡിപിഐ പ്രവര്‍ത്തക സമ്മേളനത്തിന്റെ ഭാഗമായാണ് കൊടികള്‍ സ്ഥാപിച്ചിരുന്നതെന്നും രാത്രി ഒരു മണിയോടെ സ്കൂട്ടറിൽ എത്തിയ സംഘമാണ് നശിപ്പിച്ചതെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.







