ഇന്നത്തെ പ്രധാന വാർത്തകൾ

​ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം
​ഭീകരാക്രമണ ശ്രമമെന്ന് യു.എ.ഇ: ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവം ഭീകരാക്രമണ ശ്രമമാണെന്ന് യു.എ.ഇ അറ്റോർണി ജനറൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

​ഇന്ത്യൻ പൈലറ്റിന്റെ ധീരത: പരുക്കേറ്റ അവസ്ഥയിലും സമയോചിതമായി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച വിമാനത്തിലെ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ദുബായ് കിരീടാവകാശിയും ഉൾപ്പെടെയുള്ള ലോക നേതാക്കൾ പ്രശംസിച്ചു.

​
ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിക്ക് തീവ്ര ആശയ സ്വാധീനമുണ്ടായിരുന്നതായി സംശയിക്കുന്നു.

പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ സംഘർഷാവസ്ഥ തുടരുന്നതിനിടെ,u ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണ ഭീഷണികളും നിയന്ത്രണങ്ങളും ആഗോള എണ്ണ ഗതാഗതത്തെ ആശങ്കയിലാക്കുന്നു.

​ പശ്ചിമേഷ്യയിലെ സുരക്ഷ കണക്കിലെടുത്ത് മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള നീക്കങ്ങളിലാണ് അമേരിക്ക.

​യു.എസ് കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്നു
​വിസ റദ്ദാക്കലുകൾ: വിസ ചട്ടങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി യു.എസ് ചരിത്രത്തിലെ വലിയ കുടിയേറ്റ നിയന്ത്രണ നടപടികളിലൂടെ നിരവധിയാളുകളുടെ വിസകൾ റദ്ദാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇന്ത്യക്കാർ അടക്കമുള്ള വിദേശ ജീവനക്കാരെയും വിദ്യാർത്ഥികളെയും ഇത് ബാധിക്കുന്നുണ്ട്.

​ യുക്രെയ്നിലെ ചില മേഖലകളിൽ റഷ്യൻ വ്യോമാക്രമണങ്ങൾ ശക്തമായി തുടരുന്നതായി റിപ്പോർട്ടുകൾ.

​ഫ്ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ഛാറിന് രാജ്യത്തിന്റെ ആദരം: സഹപൈലറ്റിന്റെ അക്രമത്തെ ചെറുത്ത് വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ഛാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ച് അഭിനന്ദനം അറിയിച്ചു.

ധീരത പ്രകടിപ്പിച്ച പൈലറ്റിന് ആദരവായി വിവിധ കേന്ദ്രങ്ങളിൽ നിന്ന് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചു .

​ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും വൻ പ്രതിഷേധ മാർച്ച് നടത്തി. എം.എ. ബേബി, വൃന്ദ കാരാട്ട് അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

വിനോദയാത്രയ്‌ക്കെത്തിയ 8 വിദ്യാർഥികൾ മഹാരാഷ്ട്രയിലെ റായ്ഗഡ് ദിവേആഗർ ബീച്ചിൽ കടൽക്ഷോഭത്തിൽപ്പെട്ട് മുങ്ങിമരിച്ചു.

​വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ ₹71.50 വരെ വർദ്ധനവ് വരുത്തി.

​വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്: പാക്കിസ്ഥാന് ചൈനയിൽ നിന്ന് യുദ്ധവിമാന സഹായം ലഭിക്കുന്നുണ്ടെങ്കിലും ഏത് തരത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് എയർ ചീഫ് മാർഷൽ വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖ സ്ഥാനം രാജിവെച്ചു. നഗരസഭയിലെ അധികാരതർക്കങ്ങളാണ് രാജിക്കു പിന്നിലെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

​ ശ്രീറാം വെങ്കിട്ടരാമനെ കശുവണ്ടി വികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി നിയമിക്കാൻ സർക്കാർ ഉത്തരവിട്ടു.

​ കായികമേളയ്ക്കിടെ പന്തൽ തകർന്നുവീണ സംഭവത്തിൽ തൃശൂർ കോർപ്പറേഷനിൽ കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും ഉണ്ടായി.സംഭവ ത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

​എംഎൽഎയുടെ വീട്ടിൽ മോഷണം: എറണാകുളം പൈങ്ങോട്ടൂരിൽ നിർമാണത്തിലിരിക്കുന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ മോഷണം. ഇലക്ട്രിക് വയറുകളാണ് കവർന്നത്.

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാർബർ നിർമിക്കാൻ സർക്കാർ തീരുമാനിച്ചു.

​’വർക്ക് ഫ്രം ഫോറസ്റ്റ്’ പദ്ധതി: കെഎഫ്‌ഡിസി സംസ്ഥാനത്ത് ഗവി, സൂര്യനെല്ലി എന്നിവിടങ്ങളിൽ ‘വർക്ക് ഫ്രം ഫോറസ്റ്റ്’ പദ്ധതിക്ക് തുടക്കം കുറിച്ചു.

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ സ്വർണം നേടി ചരിത്രനേട്ടം കൈവരിച്ചു.

​ഇന്ത്യ-ബ്രസീൽ ഫുട്ബോൾ സൗഹൃദ മത്സരം: ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യ 0-4ന് തോറ്റു. സഹൽ, ആഷിഖ്, ബിജോയ് എന്നീ മൂന്ന് മലയാളികൾ ഇന്ത്യയുടെ ആദ്യ ഇലവനിൽ കളത്തിലിറങ്ങി.

​എംഡിഎംഎ ലഹരിക്കടത്ത് കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ: ചന്തേര, കാലിക്കടവ് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐവറി കോസ്റ്റ് പൗരനായ സാമുവൽ ഓസ്റ്റൻ നോയ്ഡയിൽ വെച്ച് പോലീസ് പിടിയിലായി. കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചാണ് ഇതിന്റെ ആസൂത്രണം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.

​വെള്ളരിക്കുണ്ട് വരക്കാട് ജംഗ്ഷന് സമീപം കുഴൽക്കിണർ ബോർവെൽ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. അപകടത്തിൽ വീട് ഭാഗികമായി തകർന്നെങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാസർകോട് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ‘പച്ചത്തെയ്യം’ സിനിമയ്ക്ക് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മികച്ച കുട്ടികളുടെ സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചു

മംഗളൂരുവിൽ വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

മംഗളൂരുവിൽ വീടുകളിൽ കയറി വൻ മോഷണം നടത്തിവന്ന ഡൽഹി സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 18 ലക്ഷം രൂപയുടെ തൊണ്ടിമുതലുകൾ വീണ്ടെടുത്തിട്ടുണ്ട്.

​മയക്കുമരുന്ന് ഉപയോഗിച്ചതിന് നാലുപേർ പിടിയിൽ: മംഗളൂരു നഗരപരിധിയിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനുപുറമെ കഴിഞ്ഞ ദിവസങ്ങളിൽ 24 ലക്ഷം രൂപ വിലമതിക്കുന്ന 240 ഗ്രാം എം ഡി എം എ യുമായി മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു.

​കോഴിയങ്ക കേസിൽ വിട്ളയിൽ റെയ്ഡ്: വിട്ളയിലെ പെരുവായ് എന്ന സ്ഥലത്ത് നിയമവിരുദ്ധമായി സംഘടിപ്പിച്ച കോഴിയങ്കത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ നാലുപേരെ കസ്റ്റഡിയിലെടുത്തു.

​സുളള്യയിൽ പാർക്ക് ചെയ്ത ബൈക്കിന് തീയിട്ട കേസിൽ അറസ്റ്റ്: വിരോധം കാരണം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ച സംഭവത്തിൽ സുളള്യ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.

​ 2015-ൽ നടന്ന മാദൂർ യൂസഫ് വധക്കേസിൽ അഞ്ച് പ്രതികൾക്ക് മംഗളൂരു രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page