കാസര്‍കോട്: വീടു നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കെ ഉണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. അമ്പലത്തറ, പാറപ്പള്ളിയിലെ സക്കരിയ (45)യാണ് മരിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയിരുന്നു.
ഇന്നലെ (ശനി) ഉച്ചയ്ക്കാണ് സംഭവം. സ്വന്തം വീടിന്റെ നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സക്കരിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്നു (ഞായര്‍) രാവിലെ പാറപ്പള്ളി ജമാഅത്ത് പള്ളി അങ്കണത്തില്‍ നടന്നു.
പരേതരായ അബ്ദുല്‍ റഹ്‌മാന്‍- നഫീസ ദമ്പതികളുടെ മകനാണ് സക്കരിയ. ഭാര്യ: റംസീന. മക്കള്‍: ഫിദ, ഷിബ്‌ന, ഷഫ്‌ന, ഫാത്തിമ. സഹോദരങ്ങള്‍: സുബൈദ, സഫിയ, സുഹ്‌റ.







