കാസർകോട്: ഡ്രൈഡേ വിൽക്കാൻ വീട്ടിൽ സൂക്ഷിച്ച 54. 6 ലിറ്റർ കേരള ബിയറും 17 ലിറ്റർ വിദേശമദ്യവും എക്സൈസ് പിടികൂടി. കുമ്പള ദേവീ നഗറിലെ കെ പവൻ രാജി(28)ന്റെ ആൾ താമസമില്ലാത്ത വീട്ടിൽ നിന്നാണ് അനധികൃത മദ്യം പിടികൂടിയത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷും സംഘവുമാണ് മദ്യം പിടിച്ചെടുത്തത്. ഡ്രൈഡെ ദിനത്തിലെ വിൽപ്പനക്കായി സൂക്ഷിച്ച മദ്യമാണ് പിടികൂടിയത് എന്ന് എക്സൈസ് അറിയിച്ചു. റെയ്ഡ് സമയത്ത് പ്രതി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. കേസ് രേഖകളും തൊണ്ടി സാധനങ്ങളും തുടർ നടപടികൾക്കായി കുമ്പള എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. ഉദ്യോഗസ്ഥരായ ശാലിനി, ശൈലേഷ് കുമാർ, സുധീർ പാറമ്മൽ വിപിൻ കുമാർ, നിധിൻ എന്നിവരും പരിശോധക സംഘത്തിൽ ഉണ്ടായിരുന്നു.







