കാസര്‍കോട്: പെര്‍മുദെ പെരിയടുക്കയില്‍ വര്‍ക്ക് ഷോപ്പില്‍ വീണ്ടും അക്രമം. വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന 4 കാറുകളുടെ ചില്ല് അടിച്ചു തകര്‍ത്തു. ടി രോഹിതാക്ഷയുടെ ഉടമസ്ഥയിലുള്ള ആദിയ ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസം ഇതേ വര്‍ക്കുഷോപ്പിലെ ഒരു കാര്‍ തീയിട്ടു നശിപ്പിച്ചിരുന്നു. അതേ അക്രമി തന്നെയാണ് കാറുകളുടെ ചില്ല് തകര്‍ത്തതെന്നാണ് ഉടമയുടെ സംശയം. ശനിയാഴ്ച രാത്രിയിലാണ് കാറുകളുടെ ചില്ല് തകര്‍ത്തത്. അക്രമിയെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിന് തീയിട്ടത്. പൈവാളിഗ സ്വദേശി അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള പോളോ കാര്‍ ആണ് അജ്ഞാതര്‍ കത്തിച്ചത്. അക്രമം ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഷോപ്പുടമയി വൈരാഗ്യമുള്ള ആരെങ്കിലുമായിരിക്കും അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കുമ്പള സിഐ ആര്‍പി അനൂപ് കൃഷ്ണ, എസ് എച്ച് ഒ എസ് അനൂപ് എന്നിവര്‍ സ്ഥലത്തെത്തി വര്‍ക്ക് ഷോപ്പിലെ കാറുകള്‍ പരിശോധിച്ചു.








