പയ്യന്നൂര്‍: ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 14 കാരന്‍ മരിച്ചു. അന്നൂര്‍ കിഴക്കേക്കൊവ്വല്‍ അംഗനവാടിക്ക് സമീപം താമസിക്കുന്ന അനില്‍ കുമാറിന്റെയും ഷീജയുടെയും മകന്‍ ഋഷികേശ് എന്ന കണ്ണന്‍ (14) ആണ് മരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. സഹോദരി: അതിഥി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30 ന് മൂരിക്കൊവ്വല്‍ സമുദായ സ്മശാനത്തില്‍.







