കാസർകോട് : കാഞ്ഞങ്ങാട് – കാസര്‍കോട് സംസ്ഥാന പാതയില്‍ എം.ജി റോഡ് മുതല്‍ ചന്ദ്രഗിരി പാലം വരെയും, ബേക്കല്‍ പാലം മുതല്‍ ബേക്കല്‍ ജങ്ഷന്‍ വരെയും പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ റോഡ് ഭാഗികമായി അടച്ചിടും. വലിയ വാഹനങ്ങള്‍ ദേശീയപാത വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.







