കാസര്‍കോട്: ടൈലറിംഗ് ജോലിക്കിടയില്‍ നെഞ്ചു വേദന അനുഭവപ്പെട്ട യുവാവ് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു. സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകനും ബന്തിയോട് , വളച്ചാലിലെ പരേതനായ ബാബുവിന്റെ മകനുമായ സുധാകരന്‍ (47) ആണ് മരിച്ചത്. ബന്തിയോട് ടൗണിൽ ടൈലറായിരുന്നു. ഇന്നലെ ഉച്ചയോടെ ജോലിക്കിടയില്‍ സുധാകരന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍ ഉപ്പളയിലെ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഇസിജി പരിശോധനയില്‍ കടുത്ത ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. മംഗ്‌ളൂരുവിലേക്കുള്ള യാത്രാ മധ്യേ സുധാകരന്‍ മരണപ്പെടുകയായിരുന്നു. മാതാവ്: ഗിരിജ. സഹോദരങ്ങള്‍: ഗീത, അമിത, പൂര്‍ണിമ.







