മൊഗ്രാൽ പുത്തൂർ മുൻ പഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറുമായിരുന്ന ആനന്ദ അന്തരിച്ചു

കാസർകോട്: മൊഗ്രാൽ പുത്തൂർ മുൻ പഞ്ചായത്ത് അംഗവും കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവറുമായിരുന്ന ആനന്ദ(50) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപി പ്രവർത്തകനായ ആനന്ദ ചൗക്കി കാവുഗോളി കടപ്പുറം സ്വദേശിയാണ്. പരേതരായ പൊക്കന്റെയും സെസമ്മയുടെയും മകനാണ്. ഭാര്യ: ബബിത. മക്കൾ: ആര്യ, ആരാധ്യ. സഹോദരങ്ങൾ: പുരുഷോത്തമ, കാർത്യായനി, പരേതനായ ഗണേശ.

പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസിയായ പൊക്കന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തിയില്ല; ചിതയ്ക്ക് തീകൊളുത്തിയത് സുസ്മിത എം. ചാക്കോ

കാസർകോട്: സ്വന്തമെന്ന് പറയാൻ മക്കളില്ല, ബന്ധുക്കളുണ്ട് പൊക്കന്. എന്നാൽ അവസാന യാത്രയിൽ ഒപ്പം നിൽക്കാൻ ഉറ്റ ബന്ധുക്കൾ തയ്യാറായില്ല. ഒടുവിൽ ജീവിതത്തിന്റെ അവസാന നാളുകളിൽ തണലായ ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് തന്നെ അദ്ദേഹത്തിന്റെ കുടുംബമായി മാറി. മകളുടെ സ്ഥാനത്ത് നിന്ന് അന്ത്യകർമ്മങ്ങൾ നിർവഹിച്ചതു സ്ഥാപനത്തിന്റെ അഡ്മിനിസ്ട്രേറ്റർ സുസ്മിത എം. ചാക്കോയായിരുന്നു. കഴിഞ്ഞദിവസമാണ് വാർദ്ധക്യസഹകരമായ അസുഖം മൂലം പൊക്കൻ എന്ന കുമാരൻ(81) ആശുപത്രിയിൽ വച്ച് മരിച്ചത്. ഒരു വർഷം മുമ്പാണ് മലപ്പച്ചേരിയിലെന്യൂ മലബാർ പുനരധിവാസ …

ബേനൂരിലെ സിപിഐ പ്രവര്‍ത്തകനും തയ്യല്‍ത്തൊഴിലാളിയുമായിരുന്ന കെ.രാമകൃഷ്ണന്‍ അന്തരിച്ചു

കാസര്‍കോട്: പെരുമ്പള ബേനൂരിലെ സിപിഐ പ്രവര്‍ത്തകനും തയ്യല്‍ത്തൊഴിലാളിയുമായ കെ.രാമകൃഷ്ണന്‍(77) അന്തരിച്ചു. ഭാര്യ: കെ. സുമിത്ര. മക്കള്‍: കെ ജയചന്ദ്രന്‍ ജ്യോത്സ്യര്‍, കെ ജയശ്രീ, കെ ജ്യോതി. മരുമക്കള്‍: രമ്യ, ബാലചന്ദ്രന്‍(ഇരിയണ്ണി), ശശിധരന്‍ )കൊളത്തൂര്‍). സഹോദരങ്ങള്‍: നാരായണന്‍ (കാരക്കുഴി), കെ നാരായണി( കാഞ്ഞങ്ങാട്), കെ നളിനാക്ഷന്‍, കെ ജയന്തി(മുള്ളേരിയ) ,കെ ഭാര്‍ഗവി (ഡയറക്ടര്‍, കാസര്‍കോട് ബീഡി തൊഴിലാളി വ്യവസായ സഹകരണ സംഘം), പരേതരായ കൃഷ്ണന്‍ (വെള്ളിക്കോത്ത്), കെ പത്മനാഭന്‍ (സിപിഐ ജില്ലാ കമ്മിറ്റി മുന്‍ ഓഫിസ് സെക്രട്ടറി), മോഹനന്‍.സഞ്ചയനം …

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നി അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഐരവണ്‍ പിഎസ്പി എംഎച്ച്.എസ് വിദ്യാര്‍ഥികളായ ഡെന്നിസ്, സെബിന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂളിലെ വോളിബോള്‍ പരിശീലനത്തിനായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പരിശീലത്തിനുശേഷം മൂന്നു വിദ്യാര്‍ഥികള്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടുഞ്ഞിമൂല കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തി കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കില്‍പെട്ട് മുങ്ങിപ്പോയി. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ പുറത്തെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ വച്ചാണ് …

ഇറാൻ സംഘർഷം : ഇന്ധനവില കുതിച്ചുയരുന്നു; സൗദിയിലെ എണ്ണ പൈപ്പ്‌ലൈനിന് നേരെ ഡ്രോൺ ആക്രമണം

പി പി ചെറിയാൻ വാഷിംഗ്ടൺ:ആഗോള രാഷ്ട്രീയ സാഹചര്യങ്ങളെയും വിപണിയെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാൻ സംഘർഷം അതീവ ഗുരുതരമായ വഴിയിലേക്ക് നീങ്ങുന്നു. മധ്യേഷ്യയിലെ യുദ്ധഭീതി ആഗോള ഇന്ധന വിപണിയെ ശക്തമായി ബാധിച്ചിരിക്കുന്നു . പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയും ആഗോളതലത്തിൽ കടുത്ത പണപ്പെരുപ്പ ഭീഷണി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, സൗദി അറേബ്യയുടെ സുപ്രധാന എണ്ണ പൈപ്പ്‌ലൈനിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണം സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുകയാണ്.  സൗദി ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിലെ ഡ്രോൺ ആക്രമണം  സൗദി അറേബ്യയിലെ കിഴക്കൻ എണ്ണപ്പാടങ്ങളെ …

എഴുത്തുപരീക്ഷയുമില്ല അഭിമുഖവുമില്ല; 4471 ഒഴിവുകള്‍, സതേണ്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം

പാലക്കാട്: സതേണ്‍ റെയില്‍വേയില്‍ വിവിധ ജോലികള്‍ക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 4471 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷനില്‍ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനില്‍ 289 ഒഴിവുകളുമുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്കും ഐടിഐ കഴിഞ്ഞവര്‍ക്കും ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. യോഗ്യരായവര്‍ക്ക് 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.4308 ഒഴിവുകള്‍ എക്‌സ് ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷര്‍ വിഭാഗത്തിലുമാണ്. മെഡിക്കല്‍ ലാബ് ടെക്‌നോളജിക്കും അവസരമുണ്ട്. പാലക്കാട് ഡിവിഷനില്‍ പ്ലംബര്‍, കാര്‍പന്റര്‍, വെല്‍ഡര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, …

ഓട്ടോ ചാർജ് വർദ്ധിപ്പിക്കണം: ഓട്ടോ തൊഴിലാളി യൂണിയൻ

കാസർകോട് : ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) കാസർകോട് ഏരിയ സമ്മേളനം സി ഐടിയു സംസ്ഥാന കമ്മിറ്റി അംഗ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ ആർ ധന്യവാദ് ആധ്യക്ഷ്യം വഹിച്ചു. രവി നെല്ലിക്കുന്ന് , സുരേഷ് പാറക്കട്ട പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷാഫി ചാലക്കുന്ന് പ്രവർത്തന റിപ്പോർട്ടും , ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കെ. രവിന്ദ്രൻ , സി ശോഭലത, എ നാരായണൻ, പി …

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ബസിനടിയില്‍പെട്ട സ്‌കൂട്ടര്‍ യാത്രികനായ മാണിയാട്ട് സ്വദേശി അല്‍ഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബസ് സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ യാത്രക്കാരന്‍ മാണിയാട്ട് സ്വദേശി അനേഷ് തെറിച്ചുവീണു. സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ന്യൂമാറ്റിക്ബാഗ് ഉപയോഗിച്ച് ബസ് ഉയര്‍ത്തി സ്‌ക്കൂട്ടറിനെ പുറത്തെടുത്തു. പയ്യന്നൂര്‍ അസി.സ്റ്റേഷന്‍ ഓഫിസര്‍ കെ.സി.ഷെറില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

കനത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ മഴ

തിരുവനനന്തപുരം: ഒരിടവേളയ്ക്ക ശേഷം സംസ്ഥാനത്ത് മഴശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത ചൂടിന് ആശ്വാസമായി തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയെത്തുമെന്നാണ് പ്രവചനം. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ബുധനാഴ്ച ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയംകേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും താപനില സാധാരണയെക്കാള്‍ …

പെരിയ, ഏച്ചിലടുക്കത്തെ ടി.കരിയപ്പു അന്തരിച്ചു

കാസര്‍കോട്: പെരിയ, ഏച്ചിലടുക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ടി. കരിയപ്പു (78) അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മകന്‍: അനില്‍കുമാര്‍. സഹോദരങ്ങള്‍: നാരായണി,പരേതരായ കുഞ്ഞമ്മ, രാമന്‍. മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്‌ .

യുവതിയെ ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു, യുവതിയുടെ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍. നടുവണ്ണൂര്‍ സ്വദേശി റജീഷ്, കരുവണ്ണൂര്‍ സ്വദേശികളായ അഭിലാഷ്, ഹുസൈന്‍, വെള്ളിയൂര്‍ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. ലഹരി നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് ഉപയോഗിച്ച് മറ്റു പ്രതികളെ ഭീഷണിപ്പെടുത്തി പണം പറ്റിയെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.ഒരു …

ഇ.വൈ.സി.സി എരിയാൽ : ഹൈദർ കുളങ്കര പ്രസി; നൗഷാദ് എരിയാൽ ജന. സെക്ര.

എരിയാൽ: ഇ.വൈ.സി.സി എരിയാൽ ഭാരവാഹികളായി ഹൈദർ കുളങ്കര (പ്രസി), നൗഷാദ് എരിയാൽ (ജന. സെക്ര.), ശുക്കൂർ എരിയാൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു .മറ്റ് ഭാരവാഹികൾ: ഖലീൽ മലബാർ, അദ്നാൻ ബള്ളീർ, അൻഫൽ (വൈ പ്രസി),ലാസിം ഇഖ്ബാൽ, ഫലാഹ് പെരേൽ, സാദിഖ് (ജോ. സെക്ര),ഇൻസമാം(ചാരിറ്റി കൺ),ജില്ലയികൽ നൂറ്റാണ്ടായി സാമൂഹിക- സാംസ്കാരിക- ആരോഗ്യ- വിദ്യാഭ്യാസ- കായിക മേഖലകളിൽ സജീവമായ ഇ.വൈ.സി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.വിദ്യാഭ്യാസ, ആരോഗ്യ, കായിക, സാംസ്കാരിക …

അമേരിക്കയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ

പി പി ചെറിയാൻ  വെർജീനിയ: വെർജീനിയയിൽ വി ഡി ഒ ടി യാർഡിൽ ജോലി ചെയ്യുകയായിരുന്ന റായ്‌ഷോൺ യൂജിൻ ഡെലാർജ് (30), ഫിലിപ്പ് അവേരി വിൽസൺ (34) എന്നിവരെ ജൂലൈ 24-ന് വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 37 കാരി ഡെന്നിക്ക റാച്ചേൽ ബോയ്സാ സെപ്തംബര് 10 നു അറസ്റ്റിലായി . കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം എന്ന് പറയുന്നു. നോർത്ത് കരോലിനയിലെ സ്കോട്ട്ലൻഡ് നെക്കിൽ യു.എസ് മാർഷലുകളുടെ നേതൃത്വത്തിലാണ് ഇവർ അറസ്റ്റിലായത്. രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതിയെ …

നീലേശ്വരം ജീവന്‍വിദ്യ സ്‌കൂളിലെ മുന്‍ അധ്യാപിക കെ.പി ശ്യാമള അന്തരിച്ചു

നീലേശ്വരം: ചിറപ്പുറം ജീവന്‍വിദ്യ സ്‌കൂളിലെ മുന്‍ അധ്യാപിക പടിഞ്ഞാറ്റംകൊഴുവലിലെ കെ.പി. ശ്യാമള അമ്മ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ എം.പി കരുണാകരന്‍ നമ്പ്യാര്‍(ആലക്കാട് ). മക്കള്‍: അഭിലാഷ്. കെ.നമ്പ്യാര്‍, റോഷ്ണി കെ. നമ്പ്യാര്‍. മരുമക്കള്‍: മനോജ് (ബല്‍ത്തങ്ങാടി), ദീപ (ആലപ്പുഴ). സഹോദരങ്ങള്‍: കെ.പി ശ്രീധരന്‍ നായര്‍(റിട്ട. റവന്യൂ വകുപ്പ്), കെ.പി വിമല(വെള്ളിക്കോത്ത്), പരേതനായ കല്ലളി കരുണാകരന്‍ നായര്‍.

ഊണിന് 110 രൂപയാക്കി, രണ്ട് ഉഴുന്നുവടയ്ക്ക് 30 രൂപ; റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു, സാധാരണക്കാരെ നേരിട്ട് ബാധിക്കും

തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 5 മുതല്‍ 15 രൂപ വരെയാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വന്നു. 95 രൂപയുണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. 2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 …

ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി അന്തരിച്ചു

കാസര്‍കോട്: ചുള്ളിക്കര ടൗണിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി (79) അന്തരിച്ചു. അരനൂറ്റാണ്ടിലേറെയായി ചുള്ളിക്കരയില്‍ സ്റ്റേഷനറി, ഫാന്‍സി, ഫൂട്ട്വെയര്‍ വ്യാപാരം നടത്തിവരികയായിരുന്ന അദ്ദേഹം. പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സൗദാമിനിയാണ് ഭാര്യ. സി.കെ. ബിന്ദു, സി.കെ. സിന്ധു, സി.കെ. സുധീപ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: പി.കെ. ഭരതന്‍, മനോജ് കുമാര്‍, ധന്യ. സഹോദരങ്ങള്‍: സി. കുഞ്ഞിക്കണ്ണന്‍, സി. മാധവി, സി. ബാബു, സി. ബാലന്‍, സി. വിജയന്‍, സി. കാര്‍ത്യായനി, …

ബേക്കല്‍, ഹദ്ദാദ് നഗറില്‍ ബാങ്ക് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബാങ്ക് ജീവനക്കാരിയായ ഭര്‍തൃമതിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയ (40) ആണ് മരിച്ചത്. ഇന്ന് (ശനി) രാവിലെയാണ് പ്രിയയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കുമ്പള, ആരിക്കാടി ബ്രാഞ്ചിലെ ജീവനക്കാരിയാണ് പ്രിയ. ഭര്‍ത്താവ്; ദിനേശ് (കെഎസ്ഇബി സൂപ്രണ്ട് കാഞ്ഞങ്ങാട്). മക്കള്‍: …

നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടിടിഇ അറസ്റ്റില്‍

ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജു(47)വിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സപ്രസില്‍ വച്ചാണ് സംഭവം നടന്നത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലെത്തിയപ്പോള്‍ ടിടിഇ യുവതിയുടെ സമീപത്തെത്തി ദേഹത്ത് കയറിപ്പിടിച്ചെന്നാണ് പരാതി. അപ്പോള്‍ തന്നെ യുവതിയുടെ ഭര്‍ത്താവ് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ടിടിഇ യെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ടിടിഇ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.