ഓട്ടോ ചാർജ് വർദ്ധിപ്പിക്കണം: ഓട്ടോ തൊഴിലാളി യൂണിയൻ


കാസർകോട് : ഓട്ടോ തൊഴിലാളി യൂണിയൻ (സിഐടിയു) കാസർകോട് ഏരിയ സമ്മേളനം സി ഐടിയു സംസ്ഥാന കമ്മിറ്റി അംഗ സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ ആർ ധന്യവാദ് ആധ്യക്ഷ്യം വഹിച്ചു. രവി നെല്ലിക്കുന്ന് , സുരേഷ് പാറക്കട്ട പ്രമേയങ്ങൾ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഷാഫി ചാലക്കുന്ന് പ്രവർത്തന റിപ്പോർട്ടും , ജില്ലാ സെക്രട്ടറി കെ ഉണ്ണി നായർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. കെ. രവിന്ദ്രൻ , സി ശോഭലത, എ നാരായണൻ, പി കുഞ്ഞിരാമൻ പ്രസംഗിച്ചു .ഭാരവാഹികൾ : എ ആർ ധന്യവാദ്(പ്രസി),എൻ രാമൻ, എ എം വിജയൻ (വൈ. പ്രസി),ഷാഫി ചാലക്കുന്ന് (സെക്ര),സുമേഷ്,രവി പെരുമ്പള (ജോ. സെക്ര), പി കുഞ്ഞിരാമൻ (ട്രഷ).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page