പത്തനംതിട്ട: കോന്നി അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഐരവണ്‍ പിഎസ്പി എംഎച്ച്.എസ് വിദ്യാര്‍ഥികളായ ഡെന്നിസ്, സെബിന്‍ ബിനോയ് എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്‌കൂളിലെ വോളിബോള്‍ പരിശീലനത്തിനായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. പരിശീലത്തിനുശേഷം മൂന്നു വിദ്യാര്‍ഥികള്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപമുള്ള കൊടുഞ്ഞിമൂല കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തി കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കില്‍പെട്ട് മുങ്ങിപ്പോയി. ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ പുറത്തെടുത്തെങ്കിലും ഒരാള്‍ മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹങ്ങള്‍ കോന്നി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.








