തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 5 മുതല്‍ 15 രൂപ വരെയാണ് വര്‍ധന. പുതുക്കിയ നിരക്കുകള്‍ വെള്ളിയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വന്നു. 95 രൂപയുണ്ടായിരുന്ന മീന്‍കറി ഊണിന് 110 രൂപയാണ് പുതിയ വില. 2 ഇഡ്ഡലി ചട്ണി/സാമ്പാറിനൊപ്പം 25 രൂപ, ഉഴുന്നു വട (2 വീതം), പരിപ്പുവട (2 വീതം), ഉരുളക്കിഴങ് ബോണ്ട (2 വീതം), സമോസ (2 വീതം), മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്ക് 30 രൂപയാണ് പുതുക്കിയ വില. വെജ് കട്ലറ്റിന് (2 വീതം) മുന്‍പ് 40 രൂപയായിരുന്നത് 50 രൂപയാകും.
ടൊമാറ്റോ സൂപ്പ് 30 രൂപയാക്കി. എന്നാല്‍ ചപ്പാത്തി (5 രൂപ), പൊറോട്ട (10രൂപ) പഴം പൊരി (20 രൂപ) എന്നിവയുടെ വിലയില്‍ മാറ്റമില്ല. ചിക്കന്‍ കറി-95, ചിക്കന്‍ ഫ്രൈഡ് റൈസ്-105, എഗ്റൈസ്-80, വെജ്ഫ്രൈഡ് റൈസ്-65 എന്നിങ്ങനെയാണ് മറ്റു വിലകള്‍. സാധാരണക്കാരായ യാത്രക്കാരെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ നിരക്ക് വര്‍ധന.








