എരിയാൽ: ഇ.വൈ.സി.സി എരിയാൽ ഭാരവാഹികളായി ഹൈദർ കുളങ്കര (പ്രസി), നൗഷാദ് എരിയാൽ (ജന. സെക്ര.), ശുക്കൂർ എരിയാൽ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു .
മറ്റ് ഭാരവാഹികൾ: ഖലീൽ മലബാർ, അദ്നാൻ ബള്ളീർ, അൻഫൽ (വൈ പ്രസി),
ലാസിം ഇഖ്ബാൽ, ഫലാഹ് പെരേൽ, സാദിഖ് (ജോ. സെക്ര),
ഇൻസമാം(ചാരിറ്റി കൺ),
ജില്ലയികൽ നൂറ്റാണ്ടായി സാമൂഹിക- സാംസ്കാരിക- ആരോഗ്യ- വിദ്യാഭ്യാസ- കായിക മേഖലകളിൽ സജീവമായ ഇ.വൈ.സി.സിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.വിദ്യാഭ്യാസ, ആരോഗ്യ, കായിക, സാംസ്കാരിക മേഖലകളിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും കമ്മിറ്റി മുൻഗണന നൽകും.







