അമേരിക്കയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ആഴ്ചകളായി ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ


പി പി ചെറിയാൻ

 വെർജീനിയ: വെർജീനിയയിൽ വി ഡി ഒ ടി യാർഡിൽ ജോലി ചെയ്യുകയായിരുന്ന റായ്‌ഷോൺ യൂജിൻ ഡെലാർജ് (30), ഫിലിപ്പ് അവേരി വിൽസൺ (34) എന്നിവരെ ജൂലൈ 24-ന് വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 37 കാരി ഡെന്നിക്ക റാച്ചേൽ ബോയ്സാ സെപ്തംബര് 10 നു അറസ്റ്റിലായി .

കുടുംബവഴക്കിനെത്തുടർന്നായിരുന്നു കൊലപാതകം എന്ന് പറയുന്നു. നോർത്ത് കരോലിനയിലെ സ്കോട്ട്ലൻഡ് നെക്കിൽ യു.എസ് മാർഷലുകളുടെ നേതൃത്വത്തിലാണ് ഇവർ അറസ്റ്റിലായത്. രണ്ട് കൊലപാതക കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന പ്രതിയെ വെർജീനിയയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സെപ്റ്റംബർ 22-ന് ഇവരെ കോടതിയിൽ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page