കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവതിയുടെ ബന്ധുവടക്കം നാല് പേര്‍ പിടിയില്‍. നടുവണ്ണൂര്‍ സ്വദേശി റജീഷ്, കരുവണ്ണൂര്‍ സ്വദേശികളായ അഭിലാഷ്, ഹുസൈന്‍, വെള്ളിയൂര്‍ സ്വദേശി ജാസിഫ് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് പിടികൂടിയത്. ലഹരി നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ബന്ധുവായ പ്രതി പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പിന്നീട് ഇത് ഉപയോഗിച്ച് മറ്റു പ്രതികളെ ഭീഷണിപ്പെടുത്തി പണം പറ്റിയെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയത്.
ഒരു രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.








