പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന അപകടത്തില്‍ സ്‌കൂട്ടര്‍ ബസിനടിയില്‍പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. ബസ് സ്‌കൂട്ടറില്‍ ഇടിച്ചപ്പോള്‍ യാത്രക്കാരന്‍ മാണിയാട്ട് സ്വദേശി അനേഷ് തെറിച്ചുവീണു. സ്‌കൂട്ടര്‍ ബസിനടിയില്‍ കുടുങ്ങി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി ന്യൂമാറ്റിക്ബാഗ് ഉപയോഗിച്ച് ബസ് ഉയര്‍ത്തി സ്‌ക്കൂട്ടറിനെ പുറത്തെടുത്തു. പയ്യന്നൂര്‍ അസി.സ്റ്റേഷന്‍ ഓഫിസര്‍ കെ.സി.ഷെറില്‍ ബാബുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.








