എഴുത്തുപരീക്ഷയുമില്ല അഭിമുഖവുമില്ല; 4471 ഒഴിവുകള്‍, സതേണ്‍ റെയില്‍വേയില്‍ ജോലി നേടാന്‍ അവസരം

പാലക്കാട്: സതേണ്‍ റെയില്‍വേയില്‍ വിവിധ ജോലികള്‍ക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 4471 അപ്രന്റീസ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പാലക്കാട് ഡിവിഷനില്‍ 488 ഒഴിവുകളും തിരുവനന്തപുരം ഡിവിഷനില്‍ 289 ഒഴിവുകളുമുണ്ട്. പത്താം ക്ലാസ് പാസായവര്‍ക്കും ഐടിഐ കഴിഞ്ഞവര്‍ക്കും ഹയര്‍ സെക്കന്‍ഡറി പാസായവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. യോഗ്യരായവര്‍ക്ക് 27വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
4308 ഒഴിവുകള്‍ എക്‌സ് ഐടിഐ വിഭാഗത്തിലും 163 എണ്ണം ഫ്രഷര്‍ വിഭാഗത്തിലുമാണ്. മെഡിക്കല്‍ ലാബ് ടെക്‌നോളജിക്കും അവസരമുണ്ട്. പാലക്കാട് ഡിവിഷനില്‍ പ്ലംബര്‍, കാര്‍പന്റര്‍, വെല്‍ഡര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, ഇലക്ട്രിക് മെക്കാനിക്, സ്റ്റെനോഗ്രഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സ്ട്രക്ചറല്‍ വെല്‍ഡര്‍, ഗ്യാസ് കട്ടര്‍, മെക്കാനിക് മെഷിന്‍ ടൂള്‍ മെയിന്റനന്‍സ് എന്ന വിധത്തിലാണ് ഒഴിവുകളുള്ളത്.
ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ കാലയളവുള്ള ട്രേഡുകള്‍ ഉണ്ട്. സ്‌റ്റൈപ്പന്റായി ഫ്രഷേര്‍സിന് 8,200 രൂപയും മറ്റുള്ളവര്‍ക്ക് 9,600 രൂപയും മാസം ലഭിക്കും. എഴുത്ത് പരീക്ഷയോ അഭിമുഖമോയില്ല. അപേക്ഷകരുടെ യോഗ്യത പരീക്ഷയിലെ മാര്‍ക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page