ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ടിടിഇ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി ഷിജു(47)വിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട നിസാമുദ്ദീന്‍ എക്‌സപ്രസില്‍ വച്ചാണ് സംഭവം നടന്നത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലെത്തിയപ്പോള്‍ ടിടിഇ യുവതിയുടെ സമീപത്തെത്തി ദേഹത്ത് കയറിപ്പിടിച്ചെന്നാണ് പരാതി. അപ്പോള്‍ തന്നെ യുവതിയുടെ ഭര്‍ത്താവ് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ടിടിഇ യെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് ടിടിഇ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.








