ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പിടികൂടുന്നതിനിടെ ചെറുവത്തൂര്‍ സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; അസം സ്വദേശി പിടിയില്‍

തിരൂര്‍: ട്രെയിന്‍ യാത്രയ്ക്കിടയില്‍ യുവതിയെ കയറി പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ പിടികൂടുന്നതിനിടെ ആര്‍പി.എഫ് ഉദ്യോഗസ്ഥനെ തലക്കടിച്ചുകൊലപ്പെടുത്താനും ശ്രമം നടന്നു. സംഭവത്തില്‍ അസം സ്വദേശി റോയല്‍ രാജു (30) വിനെ ആര്‍പിഎഫ് പിടികൂടി. പരിക്കേറ്റ ആര്‍പി.എഫ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ ശശി (57) യെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓണദിവസം ഉച്ചയ്ക്ക് കോയമ്പത്തൂര്‍-മംഗളൂരു ട്രെയിന്‍ ഉച്ചയ്ക്ക് ഷൊര്‍ണൂര്‍ വിട്ടപ്പോഴായിരുന്നു സംഭവം. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടയില്‍ യുവതി കുതറിമാറി രക്ഷപ്പെടുകയായിരുന്നു. സംഭവം കണ്ട സഹയാത്രികര്‍ റെയില്‍വേ അലര്‍ട്ടില്‍ വിളിച്ചറിയിച്ചു. തിരൂരില്‍വെച്ച് പ്രതിയെ പിടികൂടുമ്പോള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥനായ എ.എസ്.ഐ. ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഒടുവില്‍ തിരൂര്‍ എസ്.എച്ച്.ഒ. ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമാസക്തനായിരുന്നു. മല്‍പിടുത്തത്തിലൂടെ കീഴടക്കി തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രതിയെ പിടികൂടിയ ശശിക്ക് മികച്ച സേവനത്തിനുള്ള 2026-ലെ റെയില്‍ സേവാ പുരസ്‌കാരം ലഭിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യത,ജനങ്ങൾ ജാഗ്രത പാലിക്കണം,ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ
Scroll to top

You cannot copy content of this page