നീലേശ്വരം: വാഴപ്പൂങ്കുല കൊണ്ട് പൂക്കളം ഒരുക്കി നീലേശ്വരത്തെ പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞന്‍.
ഒരു രൂപ പോലും ചെലവില്ലാതെ വാഴപ്പൂങ്കുല കൊണ്ടും പൂക്കള്‍ ഒരുക്കാം എന്ന് കാണിച്ചുതരുകയാണ് കടിഞ്ഞിമൂലയിലെ പിവി ദിവാകരന്‍. തിരുവോണം കാര്‍ഷിക സമൃദ്ധിയുടെ ഭാഗമാണ് അതുകൊണ്ടുതന്നെ നമ്മള്‍ പൂക്കള്‍ക്കായി കൃഷി ഒരുക്കുന്നത്. വാഴക്കൂമ്പും, പൂങ്കുലയും, കുലത്തണ്ടും വാഴയിലയും പൂക്കളം തയ്യാറാക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഭംഗിയുള്ള പൂക്കള്‍ വാഴക്കൂമ്പിനകത്ത് ഒളിഞ്ഞു കിടപ്പുണ്ട് അതിനെ നമ്മള്‍ ഓണക്കാലത്ത് പൂക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കണം എന്നതാണ് ഈ വാഴപ്പൂക്കളം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദിവാകരന്‍ പറയുന്നു. നേരത്തെ ധാന്യങ്ങള്‍ മുളപ്പിച്ചുകൊണ്ട് പൂക്കളവും, കണ്ടല്‍ ചെടികള്‍ കൊണ്ടും ദിവാകരന്‍ പൂക്കളം ഒരുക്കിയിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി കണ്ടല്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രചാരണം നടത്തുകയും തൈകള്‍ വളര്‍ത്തി നല്‍കുകയും ചെയ്യുന്നുണ്ട്.
2007ല്‍ കാര്‍ഷിക സര്‍വകലാശാല നടത്തിയ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ കൃഷി രീതികളിലെ നൂതനമായ കണ്ടെത്തലുകള്‍ക്ക് പുരസ്‌കാരം ലഭിച്ചതോടെ ദിവാകരന്‍ നാടിന്റെ ‘കര്‍ഷക ശാസ്ത്രജ്ഞനായി അറിയപ്പെടാന്‍ തുടങ്ങിയത്.








