ബാലസാഹിത്യകാരന്‍ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു; വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു

കണ്ണൂര്‍: വാഹനപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സാഹിത്യകാരനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. കഴിഞ്ഞ 18ന് രാത്രി കണ്ണൂരില്‍നിന്നു ബസ്സിറങ്ങി വീട്ടിലേക്ക് പോകാന്‍ ദേശീയപാത മുറിച്ചു കടക്കവെയാണ് വാഹനമിടിച്ചത്. റോഡിലേക്ക് തെറിച്ച് വീണ ടി.കെ.ഡിയെ നാട്ടുകാര്‍ ചേര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ച ശേഷം പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നോവല്‍, കഥ, കവിത, ബാലസാഹിത്യം, നാടകം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ടി.കെ.ഡി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റ്യൂട്ട് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കാക്ക, പെരുന്തച്ചന്‍, ഒരു വിലക്ക് എന്നീ ചലച്ചിത്രങ്ങളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആകാശവാണിക്കും ദൂരദര്‍ശനും വേണ്ടി നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. ടിപി ഉഷയാണ് ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ ഭാര്യ. ശ്രീജിത് പ്രസാദ്, ശ്രീസംഗീത ജഗദീശന്‍, ശ്രീഷിത ശൈലേഷ് എന്നിവരാണ് മക്കള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page