നേപ്പാളിലെ തിബറ്റ് അതിർത്തി പ്രദേശങ്ങളിൽ (പ്രത്യേകിച്ച് രസുവ, നുവകോട്ട്, ധാഡിംഗ് ജില്ലകളിൽ) ഭോട്ടെ കോശി, തൃശൂലി നദികളിൽ പെട്ടെന്നുണ്ടായ മിന്നൽ പ്രളയം വലിയ ദുരന്തം വിതച്ചു.
നേപ്പാൾ-ടിബറ്റ് അതിർത്തി പ്രദേശത്തെ ഹിമാനി തടാകം പൊട്ടിത്തെറിച്ചാണ് യമുണ്ടായത്. പ്രളയത്തിൽ മരണസംഖ്യ 150 കടന്നു. മലയാളികളും തീർത്ഥാടകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രളയത്തിൽ നിരവധി ഗ്രാമങ്ങൾ, പ്രധാന റോഡുകൾ, പാലങ്ങൾ, ഹൈഡ്രോഇലക്ട്രിക് പവർ പ്ലാന്റുകൾ എന്നിവ ഒലിച്ചുപോയി.
തിബറ്റിലെ കൈലാസ മാനസസരോവർ യാത്രയ്ക്കും ടൂറിസത്തിനുമായി പോയ 105-ലധികം ഇന്ത്യക്കാരും 37-ലേറെ എൻ.ആർ.ഐ കളും ഉൾപ്പെടെ നിരവധി വിദേശ തീർത്ഥാടകരെ കാണാതായിട്ടുണ്ട്.
തമിഴ്നാട്ടിൽ നിന്നുള്ള വലിയൊരു സംഘം തീർത്ഥാടകരും പ്രളയ മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇന്ത്യ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ സി-130 ജെ, സി-17 ഗതാഗത വിമാനങ്ങൾ അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി കാഠ്മണ്ഡുവിലേക്ക് തിരിച്ചു.
ആദ്യഘട്ടമായി 10 ടണ്ണോളം വരുന്ന മരുന്നുകൾ, അടിയന്തര റേഷൻ, താത്കാലിക ഷെൽട്ടറുകൾ, ബ്ലാങ്കറ്റുകൾ, സോളാർ ലാമ്പുകൾ എന്നിവ നേപ്പാളിലെത്തിച്ചു.
രക്ഷാപ്രവർത്തനത്തിനായി ഇന്ത്യയുടെ ദേശീയ ദുരന്തനിവാരണ സേനയുടെ ( എൻ.ഡി.ആർ.എഫ്.) പ്രത്യേക സംഘങ്ങൾ നേപ്പാളിലേക്ക് തിരിച്ചു.
പ്രളയജലം ബീഹാറിലെ ഗന്ധക്, കോശി നദികളിലേക്ക് ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ ബീഹാറിലും ഉത്തർപ്രദേശ് അതിർത്തിയിലും എൻ.ഡി.ആർ.എഫ്., എസ്. എസ്.ബി. (സശസ്ത്ര സീമാ ബൽ) സേനകളെ ജാഗ്രതയോടെ വിന്യസിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ ഭരണകൂടവുമായി സംസാരിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നേപ്പാൾ സൈന്യവുമായും ആംഡ് പോലീസുമായും ചേർന്ന് കാണാതായ ഇന്ത്യക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ ഏകോപിപ്പിക്കുന്നു.
വിവരങ്ങൾക്കായി എംബസി ഹെൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടിട്ടുണ്ട്: +977 985 131 6807, +977 970 910 7500.
പ്രധാനപ്പെട്ട നിരവധി ജലവൈദ്യുത പദ്ധതികൾ തകരുകയും പാലങ്ങളും റോഡുകളും ഒലിച്ചുപോവുകയും ചെയ്തു.
യു.എസ് – ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു.
ഇറാനുമേൽ അമേരിക്ക പ്രഖ്യാപിച്ച പുതിയ സാമ്പത്തിക ഉപരോധങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾക്ക് യു.എസ് വിലക്കേർപ്പെടുത്തി.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഒമാന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇറാൻ അയവുവരുത്തിയിട്ടില്ല.
പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 14 നവജാതശിശുക്കൾ ദാരുണമായി കൊല്ലപ്പെട്ടു. മൂന്നാം നിലയിലെ എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
അമേരിക്ക കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി എച്ച്-1ബി വിസ നിയമങ്ങളിലും അഭയാർത്ഥി നിയമങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താനുള്ള നീക്കത്തിലാണ് ഭരണകൂടം.
എസി, നോൺ-എസി കോച്ചുകൾ ഉൾപ്പെടുത്തിയ പുതിയ അമൃത് ഭാരത് 3.0 ട്രെയിൻ സെറ്റ് ഇൻഡ്യൻ റെയിൽവേ പുറത്തിറക്കി.
ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: പരീക്ഷണ ഓട്ടത്തിൽ ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ വിജയകരമായി 6,000 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു.
പൊതുപദ്ധതികൾ നടപ്പിലാക്കുന്നതിലെ പിഴവുകൾ പരിഹരിക്കാൻ ‘നാലാം കക്ഷി ഓഡിറ്റ്’ ആവശ്യമായി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
യുപിഐ@10 മിഷൻ: ഡിജിറ്റൽ ഇടപാടുകളിൽ യുപിഐ കൈവരിച്ച 13,000 ഇരട്ടി വളർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലോകത്തിലെ പകുതിയോളം ഡിജിറ്റൽ പണമിടപാടുകളും ഇന്ത്യയിലാണ് നടക്കുന്നത്.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന: കേന്ദ്രമന്ത്രിസഭയിൽ യുവനേതാക്കളെ ഉൾപ്പെടുത്തി പുനഃസംഘടന നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ.
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: പല ജില്ലകളിലും കനത്ത മഴ തുടരുന്നതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മൂഴിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഓണം കേരളമൊട്ടാകെ ഗംഭീരമായി ആഘോഷിക്കുന്നു.
ലോകമെമ്പാടുമുള്ള മലയാളികൾ പൂക്കളമൊരുക്കിയും തിരുവോണസദ്യ ഒരുക്കിയും മാവേലി തമ്പുരാനെ വരവേറ്റു.
സംസ്ഥാന സർക്കാരിന്റെ ഓണം
വാരാഘോഷങ്ങൾ തലസ്ഥാനത്തെ കനകക്കുന്ന് നിശാഗന്ധിയിൽ പ്രൗഢോജ്ജ്വല തുടരുന്നു. ഓഗസ്റ്റ് 30 വരെ വിവിധ വേദികളിലായി ആയിരക്കണക്കിന് കലാകാരന്മാരുടെ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ജില്ലകളിലും ഓണാഘോഷം വിപുലമായി നടക്കുന്നു.
മഴ മുന്നറിയിപ്പ്
തിരുവോണ നാളിൽ പല ജില്ലകളിലും മഴ കനത്തു. വരും ദിവസങ്ങളിലും ചില ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം ആഘോഷങ്ങൾക്കായി വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വള്ളംകളി മത്സരങ്ങളും ഓണക്കളികളും വിവിധയിടങ്ങളിൽ സംഘടിപ്പിച്ചു
വരുന്നു.
സംസ്ഥാനത്ത് തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മൂഴിയാർ ഡാം തുറക്കാൻ സാധ്യതയുള്ളതിനാൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
പ്രവാസി/യാത്രാ മുന്നറിയിപ്പ് (നേപ്പാൾ മിന്നൽ പ്രളയം): നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മലയാളി വിനോദസഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്ന് സഹായത്തിനായി നോർക്ക ഹെൽപ്പ് ഡെസ്ക് തുറന്നു.
മലപ്പുറത്ത് ദുരന്തം: മലപ്പുറം കീഴാറ്റൂരിൽ കോഴിഫാമിലേക്ക് തീറ്റയുമായി എത്തിയ രണ്ട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു.
പത്തനംതിട്ടയിൽ വാഹനാപകടം: പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് റിട്ടയർ ചെയ്ത ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിക്കുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പാലക്കാട് തൂതപ്പുഴയുടെ പൈലിപ്പുറം കടവിൽ കളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട എട്ടുവയസ്സുകാരനായി തിരച്ചിൽ തുടരുന്നു.
കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
ഓണത്തിന് നാട് ഒരുങ്ങുന്നതിനോടൊപ്പം കുടുംബശ്രീയും പ്രാദേശിക കർഷകരും വിളയിച്ച ചെണ്ടുമല്ലി പൂക്കൾ വിപണിയിൽ സജീവമായി.
എൻ.ഡി.പി.എസ് കേസിൽപ്രതികളെ വെറുതെവിട്ടു: ബേക്കൽ പോലീസ് ലഹരിവസ്തു ( എൽ.എസ് ഡി) കൈവശം വെച്ചതിന് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി വെറുതെവിട്ടു.
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ സംഘർഷാവസ്ഥയെ തുടർന്നുള്ള ഹർത്താൽ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി.
ബേക്കൽ റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ഈ മേഖല വഴി പോകുന്ന വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.








